ഒമാനിൽ ഹജർ മലനിരകളിൽ ഇടിമിന്നലോടെ മഴ, മലയിടിച്ചിൽ, മലവെള്ളപ്പാച്ചിൽ...
text_fieldsമസ്കത്ത്: ഒമാനിലെ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം പർവതനിരകളുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ രേഖപ്പെടുത്തി. പ്രദേശത്തെ പ്രധാന വാദികളും താഴ്‌വരകളും മലവെള്ളപ്പാച്ചിലിൽ നിറഞ്ഞൊഴുകുകയാണ്. ബുറൈമി, സുഹാർ, ഹംറ, ഇബ്ര, ഫലജ്, ഇബ്രി, മുദൈബി എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ ലഭിച്ചു.
കാലാവസ്ഥാ വ്യതിയാനം കാരണം ഹജർ മലനിരകളുടെ ചില ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും അപകടകരമായ രീതിയിൽ മലയിടിച്ചിലും റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങളിൽ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

