വിവിധ പ്രദേശങ്ങളിൽ മഴ
text_fieldsമസ്കത്ത്: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാദി ബനി ഗാഫിർ, മസീറ ഐലൻഡ്സ്, അൽ കാമിൽ-അൽ വാഫി, സൂറിലെ ഖൽഹാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണ് മഴ കോരിച്ചൊരിഞ്ഞത്.
ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചവരെ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച വടക്കൻ ഗവർണറേറ്റുകളിലെ ഒമാൻ കടലിന്റെ തീരത്തും ചുറ്റുമുള്ള പർവതപ്രദേശങ്ങളിലും 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ കിട്ടിയേക്കും. മണിക്കൂറിൽ 10മുതൽ 46 കി.മീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

