വിവിധ വിലായത്തുകളിൽ മഴ
text_fieldsസുഹാറിൽ നിറഞ്ഞൊഴുകുന്ന വാദി
മസ്കത്ത്: രാജ്യത്തെ വിവിധ വിലായത്തുകളിൽ തിങ്കളാഴ്ച കനത്ത മഴ ലഭിച്ചു. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ മഴ കോരിച്ചൊരിഞ്ഞു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്. ഉൾഗ്രാമങ്ങളിലെ റോഡുകളിൽ വെള്ളംകയറി നേരീയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. ഖുറിയാത്ത്, സുഹാർ, മഹ്ദ, അവാബി, നഖൽ, സമഈൽ, റുസ്താഖ് എന്നീ പ്രദേശങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. രാവിലെ നേരിയ തോതിൽ തുടങ്ങിയ മഴ രാത്രിയോടെ കനക്കുകയായിരുന്നു.
അതേസമയം, ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി മേയ് രണ്ട് മുതൽ രാജ്യത്ത് മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

