വിവിധ പ്രദേശങ്ങളിൽ മഴ
text_fieldsയങ്കലിൽനിന്നുള്ള മഴക്കാഴ്ച
മസ്കത്ത്: കത്തുന്ന ചൂടിന് ആശ്വാസം പകർന്ന് വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. ചിലയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. കനത്ത മഴ വാദികൾ നിറഞ്ഞൊഴുകുന്നതിനും വെള്ളപ്പൊക്കത്തിനും കാരണമായി. യാങ്കുൽ വിലായത്തിൽ അൽ വഖ്ബയിൽ ആലിപ്പഴ വർഷത്തോടൊപ്പം കനത്ത മഴയാണ് ലഭിച്ചത്.
സമീപ പ്രദേശങ്ങളായ ഹാലി, വാദി അൽ ഹാരിം എന്നിവിടങ്ങളിൽ ഇടവിട്ട് മഴ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇബ്രി വിലായത്തിലെ അൽ ഹജർ, അൽ ഷുഹും, തുടങ്ങിയ പട്ടണ പ്രദേശങ്ങളിലേക്കും മഴ വ്യാപിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ ലഭിച്ചതോടെ പ്രദേശത്തെ താപനിലയിലും പ്രകടമായ മാറ്റമുണ്ടായി. ഉൾപ്രദേശങ്ങളിൽ നേരിയ തോതിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
അതേസമയം തലസ്ഥാന നഗരമായ മസ്കത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ചൂട് തുടരുകയാണ്. പെരുന്നാൾ അവധി സമയത്ത് ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നെങ്കിലും മസ്കത്തിൽ താപനിലയിലെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. ചൂട് ശക്തമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനകളും നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

