ബർക്കയിൽ കാറ്റിലും മഴയിലും വ്യാപക നാശം
text_fieldsമസ്കത്ത്: ‘അൽ ബർക്കത്ത്’ ന്യൂനമർദത്തിെൻറ ഫലമായി ഒമാെൻറ വടക്കൻ ഗവർണറേറ്റുകളിൽ രണ്ടാം ദിവസവും ശക്തമായ കാറ്റും മഴയും. ഞായറാഴ്ച ഉച്ചക്കുശേഷമാണ് മഴ തുടങ്ങിയത്. ബാത്തിന ഗവർണറേറ്റിൽ ബർക്ക, അവാബി, നഖൽ തുടങ്ങിയ പ്രദേശങ്ങളിലും ദാഖിലിയ, തെക്കൻ ശർഖിയ മേഖലകളിലും ശക്തമായ മഴയാണ് പെയ്തത്. ബർക്കയിൽ മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.
പല കെട്ടിടങ്ങളുടെയും മേൽക്കൂരകൾ തകർന്നുപോയി. പാർക്കിങ് മേൽക്കൂരകളും മതിലുകളുമൊക്കെ ഇടിഞ്ഞ് കാറുകൾക്ക് മുകളിലേക്ക് വീണു. ഷോറൂമുകളുടെയും ഒൗട്ട്ലെറ്റുകളുടെയുമെല്ലാം ബോർഡുകളും ചില്ലുകളും തകർന്നുവീണു. ന്യൂനമർദത്തിെൻറ ഫലമായുള്ള മഴ ഇന്നും തുടരുമെന്നാണ് പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
