ന്യൂനമർദം; ഇന്ന് മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വടക്കൻ പ്രദേശങ്ങളിൽ വ്യാഴാഴ്ച ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ)അറിയിച്ചു. മുസന്ദം ഗവർണറേറ്റിലും ഒമാൻ കടലിന്റെ ചില ഭാഗങ്ങളിലും നേരിയ മഴ പെയ്തേക്കാം. വടക്കൻ ഗവർണറേറ്റുകളിൽ മഴ മേഘങ്ങൾ രൂപപ്പെടുന്നുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.
ഇത് ദൃശ്യപരതയെയും ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കും. കഴിഞ്ഞ ഡിസംബറിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖിലാണ്.12.2 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് കണക്കുകൾ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

