Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂ​ന​മ​ർ​ദം: മ​ഴ...

ന്യൂ​ന​മ​ർ​ദം: മ​ഴ മാ​ർ​ച്ച്​ ഒ​ന്നു​വ​രെ തു​ട​രും

text_fields
bookmark_border
rain in Oman
cancel

മ​സ്ക​​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ഴ മാ​ർ​ച്ച്​ ഒ​ന്നു​വ​രെ തു​ട​രു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഇ​ത്​ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തു​പോ​ലെ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. മു​സ​ന്ദം, ഒ​മാ​ൻ ക​ട​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, ദാ​ഖി​ലി​യ, ശ​ർ​ഖി​യ, ദാ​ഹി​റ, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, മ​സ്‌​ക​ത്ത്​ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 15 മു​ത​ൽ 20 മി​ല്ലി​മീ​റ്റ​ർ വ​രെ ല​ഭി​ച്ചേ​ക്കും. എ​ന്നാ​ൽ, മു​സ​ന്ദ​ത്താ​യി​രി​ക്കും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ക. ഒ​മാ​ൻ ക​ട​ലി​ലും മു​സ​ന്ദം തീ​ര​ത്തും തി​ര​മാ​ല​ക​ൾ ര​ണ്ടോ മൂ​ന്നോ മീ​റ്റ​ർ വ​രെ ഉ​യ​ർ​​ന്നേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ​യും ഒ​മാ​ൻ ക​ട​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി വൈ​കി മു​ത​ൽ പു​ല​ർ​ച്ച​വ​രെ മൂ​ട​ൽ​മ​ഞ്ഞി​ന്​ സാ​ധ്യ​ത​യു​ണ്ട്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ലും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും പൊ​ടി​പ​ട​ലം ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത്​ ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ക്കാ​ൻ ഇ​ട​യാ​ക്കും. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടോ​ടെ വ​ട​ക്ക​ൻ ബാ​ത്തി​ന, മു​സ​ന്ദം, ബു​റൈ​മി എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ നേ​രി​യ മ​ഴ ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainClimateOman News
News Summary - rain
Next Story