രാഹുൽ ഗാന്ധി: പ്രവാസ ലോകത്ത് പ്രതിഷേധം തുടരുന്നു
text_fieldsരാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച്
ഒ.ഐ.സി.സി സൂർ റീജനൽ കമ്മിറ്റി സൂർ കേരള സ്കൂളിൽ
സംഘടിപ്പിച്ച പ്രതിഷേധ യോഗം
സൂർ: രാഹുൽ ഗാന്ധിയെ പാർലമെന്റിൽനിന്ന് അയോഗ്യനാക്കിയ മോദിയുടെ ഭരണകൂട ഭീകരതക്കെതിരെ ഒ.ഐ.സി.സി സൂർ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂർ കേരള സ്കൂളിൽ പ്രതിഷേധ യോഗം ചേർന്നു.
ഭാരത് ജോഡോ യാത്രയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ രാഹുൽ ഉന്നയിക്കുന്ന ഓരോ ചോദ്യത്തെയും ഭയത്തോടെ നോക്കിക്കണ്ട ഭീരുക്കളാണ് ഇതിന് ചുക്കാൻ പിടിക്കുന്നത് -യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റി അംഗം അനിൽ ഉഴമലക്കൽ ഉദ്ഘാടനം ചെയ്തു. സൂർ റീജനൽ കമ്മിറ്റി പ്രസിഡന്റ് ശ്രീധർ ബാബു അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൂർ പ്രസിഡന്റ് സൈനുദ്ദീൻ കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഉസ്മാൻ അന്തിക്കാട്, കേന്ദ്ര കമ്മിറ്റി അംഗം വേണു കാരേറ്റ്, കെ.എം.സി.സി സൂർ സെക്രട്ടറി സൈദ് നെല്ലായ, ഒ.ഐ.സി.സി വക്താവ് റിഷാദ് എറണാകുളം എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി സൂർ ജനറൽ സെക്രട്ടറി സമീർ പള്ളിയമ്പിൽ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം റഷീദ് നന്ദിയും പറഞ്ഞു.
സലാല: രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിൽ ഒ.ഐ.സി.സി സലാല പ്രതിഷേധം സംഘടിപ്പിച്ചു. ഒ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ പരിപാടി പ്രസിഡന്റ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷനൽ കോൺഗ്രസിനും രാഹുലിനും പിന്നിൽ അണിനിരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.ഒ.സി സലാല ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി പ്രതിഷേധിക്കുന്നു
കെ.ജെ. ജോസഫ്, സാജൻ കേശവൻ തുടങ്ങിയവർ സംസാരിച്ചു. ദീപക മോഹൻ ദാസ് സ്വാഗതവും ജനറൽ സെക്രട്ടറി അജിത് മജീന്ദ്രൻ നന്ദിയും പറഞ്ഞു.
സലാല: രാഹുല്‍ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ നടപടിയില്‍ ഐ.ഒ.സി സലാല ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ നടപടിയെന്ന് പ്രതിഷേധ യോഗം കുറ്റപ്പെടുത്തി. ഇന്ത്യയില്‍ നീതിക്ക് വേണ്ടി സംസാരിക്കുന്നവരുടെ വായ് മൂടിക്കെട്ടാന്‍ ബോധപൂർവമായ ശ്രമം നടക്കുമ്പോള്‍ അതിനെതിരെ പാര്‍ലമെന്റിലും പുറത്തും ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ മാറ്റിനിര്‍ത്തി ഇന്ത്യയിലെ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമത്തെ ഒരുമിച്ചു പ്രതിരോധിക്കണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. ഐ.ഒ.സി ഒമാന്‍ മീഡിയ കണ്‍വീനര്‍ സിയാഉള്‍ ഹഖ് ലാറി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി സലാല കേരള ചാപ്റ്റര്‍ കണ്‍വീനര്‍ ഡോ. നിഷ്താര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിവിധ ചാപ്റ്റര്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
ഒ.ഐ.സി.സി സലാല സംഘടിപ്പിച്ച പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

