ഒ.ഐ.സി.സി വിജയാഘോഷം
text_fieldsസുപ്രീംകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒമാൻ ഒ.ഐ.സി.സി ഗാല ഏരിയ കമ്മിറ്റി
നടത്തിയ ചടങ്ങിൽ പങ്കെടുത്തവർ
മസ്കത്ത്: സുപ്രീംകോടതി വിധിയിലൂടെ രാഹുൽ ഗാന്ധി സംഘ്പരിവാർ ഫാഷിസ്റ്റ് ഭരണകൂടത്തിനുമേൽ നേടിയ വിജയം ഒമാൻ ഒ.ഐ.സി.സി ഗാല ഏരിയ കമ്മിറ്റി മധുരം നൽകി ആഘോഷിച്ചു. രാഹുൽ ഗാന്ധിയുടെ പാർലമെന്റിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പുകൂടിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഷൈനു മനക്കരയുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ
പരിപാടികൾക്ക് ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, വൈസ് പ്രസിഡന്റുമാരായ കിഫിൽ ഇക്ബാൽ, പ്രത്യുഷ്, സെക്രട്ടറിമാരായ മോനി ഡാനിയേൽ, തോമസ് വർഗീസ്, ട്രഷറർ റിലിൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

