‘റഫി കി യാദേൻ’ റഫിയുടെ ഗാനങ്ങൾ പെയ്തിറങ്ങി ഇഖ്റ കെയർ സംഗീത മത്സരം
text_fieldsഇഖ്റ കെയർ സലാല സംഘടിപ്പിച്ച ‘റഫി കി യാദേൻ’ സംഗീതമത്സരം
സലാല: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകൾ മുൻനിർത്തി ഇഖ്റ കെയർ സലാല സംഘടിപ്പിച്ച സംഗീത മത്സരം ശ്രദ്ധേയമായി. സലാല വിമൻസ് ഹാളിൽ നടന്ന സംഗീതരാവിൽ മുഹമ്മദ് റഫിയുടെ മനോഹര ഗാനങ്ങൾ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങി. 33 പേർ പങ്കെടുത്ത മത്സരത്തിൽ ആദ്യ റൗണ്ടിൽനിന്ന് തെരഞ്ഞെടുത്ത 15 പേർ ഫൈനലിൽ മത്സരിച്ചു. കടുത്ത മത്സരത്തിനൊടുവിൽ വോയിസ് ഓഫ് സലാലയിലെ സമീജ് കാപ്പാട് ഒന്നാം സ്ഥാനം നേടി.
ഷസിയ അഫ്റീനാണ് രണ്ടാം സ്ഥാനം. അബു അഹമ്മദ് മൂന്നാം സ്ഥാനം നേടി. വോയിസ് ഓഫ് സലാലയിലെ ഫിറോസ് കൊച്ചിൻ പ്രോത്സാഹന സമ്മാനത്തിനും അർഹനായി.
കോൺസുലാർ ഏജൻറ് ഡോ.കെ. സനാതനൻ മുഖ്യാതിഥിയായി. ഹുസൈൻ കച്ചിലോടി അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ഇന്ത്യൻ സ്കൂൾ മുൻ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. അപർണ, മുഹമ്മദ് സാദിഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രമുഖ സംഗീതജ്ഞ ഡോ. വന്ദന ജ്യോതിർമയി, സംഗീത അധ്യാപകരായ രാംദാസ് കമ്മത്ത്, ഗോപകുമാർ, ശിവജി കൃഷ്ണ എന്നിവർ വിധികർത്താക്കളായി. ഇഖ്റ ഭാരവാഹികളായ ഡോ. ഷാജിദ് മരുതോറ, സ്വാലിഹ് തലശ്ശേരി, ഷൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

