‘റബീഉൽ റഹ്മ 2024’ മീലാദ് കാമ്പയിന് സമാപനം
text_fieldsമസ്കത്ത് സുന്നി സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ ‘റബീഉൽ റഹ്മ 2024’ മീലാദ് കാമ്പയിന്റെ
സമാപനത്തിൽനിന്ന്
മസ്കത്ത്: മസ്കത്ത് സുന്നി സെന്ററിന്റെ നേതൃത്വത്തിൽ ഒരു മാസമായി വിവിധ ഏരിയകളിൽ നടത്തിയിരുന്ന ‘റബീഉൽ റഹ്മ 2024’ മീലാദ് കാമ്പയിന്റെ സമാപനം അൽ ഫലാജ് ഹോട്ടലിൽ വിപുലമായി പരിപാടികളോടെ സംഘടിപ്പിച്ചു.
മൻബഅൽ ഹുദ മദ്റസ, അൽ ബിർ പ്രീ സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. 35 പേരടങ്ങുന്ന മെഗാ ദഫ് കാഴ്ചക്കാരിൽ പുത്തൻ അനുഭവം പകർന്നു മീലാദ് സമ്മേളനം മുഹമ്മദ് യൂസഫ് അൽ ഫാരിസി ഉദ്ഘടനം ചെയ്തു. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദലി ഫൈസി പ്രമേയപ്രഭാഷണം നടത്തി.
അബ്ദുൽ ഹമീദ് ആദം അൽ സായിഗ് , ഫഹദ് അബ്ദുൽ ഹമീദ് ആദം, പി.എ.വി അബൂബക്കർ ഹാജി, അബ്ദുൽ ഷുക്കൂർ ഹാജി, ഷുഹൈബ് പാപ്പിനാശ്ശേരി എന്നിവർ സംസാരിച്ചു. മറ്റു പണ്ഡിതൻമാർ, മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ചു. ഷാജുദ്ദീൻ ബഷീർ ഹാജി സ്വാഗതവും അബ്ദുൽ സലീം നന്ദിയും പറഞ്ഞു.

