കേസിൽനിന്ന് മോചനം; റബീഷ് നാട്ടിലേക്ക് മടങ്ങി
text_fieldsസലാല: മോഷണകേസിൽ നിയമനടപടിക്ക് വിധേയനായ വടകര പുതുപ്പണം ഏരീൻറമലയിൽ റബീഷ് നാട്ടിലേക്ക് മടങ്ങി.
പ്രോസിക്യൂഷനിൽ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞതിനാലാണ് കേസിൽ നിന്ന് ഒഴിവായതെന്ന് ഇദ്ദേഹം പറഞ്ഞു. സ്റ്റോർ കീപ്പറായി ജോലി ചെയ്തുവരുകയായിരുന്നു റബീഷ്. തിരിമറി കണ്ടെത്തിയതിനെ തുടർന്ന് 2016 ജനുവരി 14 നാണ് ഇദ്ദേഹം കേസിൽപെടുന്നത്. കമ്പനിയുടമയാണ് പരാതി നൽകിയത്. അതിനു ശേഷം രണ്ടു പ്രാവശ്യമായി 17 ദിവസം ജയിലിൽ കിടക്കുകയും ചെയ്തു.
ഇതിനിടെ മോഷണക്കുറ്റത്തിൽ ആരോപണ വിധേയനായ മറ്റു മൂന്നുപേരിൽ ഒരു ഏഷ്യക്കാരൻ ഇവിടന്ന് മുങ്ങുകയും ചെയ്തു. പ്രോസിക്യൂഷൻ കുറ്റവിമുക്തനാക്കിയിട്ടും ഇദ്ദേഹത്തിെൻറ മടക്കം നീണ്ടുപോയിരുന്നു. എംബസി ഇടപെടൽ കൊണ്ടാണ് റബീഷിന് ഇപ്പോൾ മടങ്ങാനായത്. അംബാസഡർ സലാലയിൽ വന്നപ്പോൾ ഡോ. ഷാജി.പി ശ്രീധർ ഇതുസംബന്ധിച്ച് അംബാസഡർക്ക് പരാതി നൽകിയിരുന്നു.
നേരത്തെ പി.വി. അലിയുടെ നേതൃത്വത്തിൽ വെൽെഫയർ ഫോറം പ്രവർത്തകർ ഇദ്ദേഹത്തിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ റബീഷ് ജയിലിലായ സമയത്ത് ഒത്തുതീർപ്പിന് പരാതിക്കാരൻ ആവശ്യപ്പെട്ട തുക ബന്ധുക്കൾ നൽകിയത് വ്യാപക തെറ്റിദ്ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ, ഈ തുക മടക്കിനൽകിയും വിസ പുതുക്കിയും മടക്ക ടിക്കറ്റുകൂടി നൽകിയുമാണ് ഇദ്ദേഹത്തെ കമ്പനി ഇപ്പോൾ യാത്രയാക്കിയത്. കേസിൽനിന്ന് മുക്തനായി മടങ്ങാനായതിൽ സന്തോഷമുണ്ടെന്നും തെൻറ മോചനത്തിനായി പരിശ്രമിച്ച എല്ലാവർക്കും നന്ദി പറഞ്ഞുമാണ് ഇദ്ദേഹം മടങ്ങിയത്. കോഴിക്കോട് സൗഹൃദക്കൂട്ടം ഇദ്ദേഹത്തിന് സീ പാലസ് റെസ്റ്റാറൻറിൽ യാത്രയയപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
