ബർകയിൽ ഖുർആൻ എക്സിബിഷനും അവാർഡ് വിതരണവും
text_fieldsഅൽ മദ്റസത്തുൽ ഇസ്ലാമിയ ബർക്ക മദ് റസ ഫെസ്റ്റ് ആർ യൂസുഫ് ഉദ്ഘാടനം ചെയ്യുന്നു
ബർക്ക മദ് റസ ഫെസ്റ്റിൽ നടന്ന കലാപരിപാടികളിൽനിന്ന്
ബർക്ക: അൽ മദ്റസത്തുൽ ഇസ്ലാമിയ ബർക്ക മദ് റസ ഫെസ്റ്റിന്റെ ഭാഗമായി ഖുർആൻ എക്സിബിഷനും വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. ‘യുവമനസ്സുകൾ ഖുർആനെ അവതരിപ്പിക്കുന്നു’ എന്ന ബാനറിൽ, ഖുർആന്റെ സന്ദേശങ്ങളും ആശയങ്ങളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ആർ യൂസുഫ് ഉദ്ഘാടനം നിർവഹിച്ചു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ഖുർആനെ പ്രചോദനവും മാർഗദർശനവുമായി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളെ ഓർമപ്പെടുത്തി.
ഹിക്മ പരീക്ഷയിലും പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകളും സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. തുടർന്ന് വിദ്യാർഥികളുടെ ഒപ്പന, ദഫ് മുട്ട്, കോൽക്കളി, അറബി ഡാൻസ് തുടങ്ങി വിവിധ തരം കലാമത്സരങ്ങൾ ഫെസ്റ്റിനെ വർണാഭമാക്കി. മദ്റസ പ്രസിഡന്റ് ഷക്കീർ പട്ടാമ്പി അധ്യക്ഷതവഹിച്ചു. സജാം തിരുവനന്തപുരം, അലി എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ സുമയ്യ സാദിഖ് സ്വാഗതവും പ്രോഗ്രാം കൺവീനർ നദീർ ചേളന്നൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

