ഖുർആൻ പരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു
text_fieldsശംന സാജിദ്, ഷെറിന അസീസ്, സബ്ന ഇസ്സുദ്ദീൻ
മസ്കത്ത്: ഖുർആൻ സ്റ്റഡി സെൻറർ റമദാനിൽ സംഘടിപ്പിച്ച സൂറഃ സബഅ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. ഖദറയിൽനിന്നുള്ള ഷംന സാജിദ് ഒന്നാം സ്ഥാനവും ഗോബ്രയിൽനിന്ന് ഷെറിന അസീസ് രണ്ടാം സ്ഥാനവും നിസ്വയിൽനിന്നുള്ള സബ്ന ഇസ്സുദ്ദീൻ മൂന്നാം സ്ഥാനവും നേടി.
അൻസ സുധീർ (അൽ ഹൈൽ), ബേനസീർ ഫിറോസ് (ദാർസൈറ്റ്), ജസ്ന ഇ.വി (അസൈബ), അബ്ദുൽ റസാഖ് (നിസ്വ), നജ്മ സി (അസൈബ) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ കരസ്ഥമാക്കി. തഫ്ഹീമുൽ ഖുർആൻ വ്യാഖ്യാനവും ഇരുപത് എപ്പിസോഡുകളായി ഡി ഫോർ മീഡിയ പുറത്തിറക്കിയ സി.എച്ച്. ബഷീർ മൗലവിയുടെ ക്ലാസുകളും അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തിയത്. ഖുർആൻ സ്റ്റഡി സെൻറർ ഒമാൻ രക്ഷാധികാരി പി.ബി. സലീമാണ് വിജയികളെ പ്രഖ്യാപിച്ചത്. റമദാൻ മാസത്തിൽ വിശുദ്ധ ഖുർആൻ പഠനത്തിന് സമയം കണ്ടെത്തിയ പഠിതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ ഉടൻ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

