ഖുറം നാച്ചുറൽ പാർക്കും ആമിറാത്ത് പബ്ലിക് പാർക്കും വീണ്ടും തുറന്നു
text_fieldsമസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിക്ക് കീഴിലെ ഖുറം നാച്ചുറൽ പാർക്കും ആമിറാത്ത് പബ്ലിക് പാർക്കും പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുനൽകി. മെയിന്റനൻസ് പ്രവർത്തനങ്ങളും സൗകര്യ വികസനവും നടത്തുന്നതിനായി ഈ മാസം ആദ്യം രണ്ട് പ്രധാന വിനോദ കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിടുകയായിരുന്നു.
ജനുവരി 31ന് സമാപിച്ച മസ്കത്ത് നൈറ്റ്സിന്റെ പ്രധാന വേദികളായിരുന്ന പാർക്കുകൾ, മാസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് പിന്നാലെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനായാണ് രണ്ടാഴ്ചത്തേക്ക് അടച്ചിട്ടത്. പുതുക്കിപ്പണിത സൗകര്യങ്ങളോടെ പാർക്കുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചതോടെ കുടുംബങ്ങളുടെയും സന്ദർശകരുടെയും തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, റമദാൻ പ്രമാണിച്ച് പാർക്കുകളുടെ പ്രവർത്തന സമയത്തിൽ മസ്കത്ത് മുനിസിപ്പാലിറ്റി മാറ്റം വരുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ പുലർച്ച ഒന്നുവരെയുമാണ് പാർക്കുകൾ പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

