Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ​ക്കാ​യി  ക്വി​സ്​ മ​ത്സ​രം 

text_fields
bookmark_border
ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ​ക്കാ​യി  ക്വി​സ്​ മ​ത്സ​രം 
cancel

മ​സ്​​ക​ത്ത്​: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ​ക്ക്​ രാ​ജ്യ​ത്തെ കു​റി​ച്ച അ​റി​വ്​ വ​ർ​ധി​പ്പി​ക്കു​ക ല​ക്ഷ്യ​മി​ട്ട്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഭാ​​​ര​​​ത് കോ ​​​ജാ​​​നി​​​യേ (ഇ​ന്ത്യ​യെ അ​റി​യു​ക) എ​ന്ന പേ​രി​ൽ ക്വി​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ര​ണ്ടാം ത​വ​ണ​യാ​ണ്​ ക്വി​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 15​​നും 35 ​​​നു​​​മി​​​ട​​​യി​​​ലു​ള്ള​വ​ർ​ക്ക്​ പ​​​ങ്കെ​​​ടു​​​ക്കാം. വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്കും ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കും പ്ര​ത്യേ​ക​മാ​യാ​ണ്​ മ​ത്സ​രം.
ഇ​​​ന്ത്യ​​​ൻ ക​​​ല​​​ക​​​ൾ, ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യം, സാ​മ്പ​ത്തി​ക ശാ​സ്​​ത്രം, ഭൂ​​​മി ശാ​​​സ്ത്രം, സം​​​ഗീ​​​തം, നൃ​​​ത്തം, ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക​ത, ഭാ​​​ഷ​​​ക​​​ൾ, സാ​​​ഹി​​​ത്യ​ം, വി​​​ദ്യാ​​​ഭ്യാ​​​സം, ഇ​​​ന്ത്യ​​​ൻ ക​​​ര​​​കൗ​​​ശ​​​ലം, പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​കും ചോ​ദ്യ​ങ്ങ​ൾ. നാ​​​ലു റൗ​​​ണ്ടു​ക​ളി​ലാ​യി ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​െ​​ൻ​​റ പ്ര​​​ഥ​​​മ റൗ​​​ണ്ടി​​​ൽ ര​​​ജി​​​സ്​​​റ്റ​​​ർ ചെ​​​യ്ത എ​​​ല്ലാ​​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം.  
മൊ​​​ത്തം രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും ആ​​​റു മേ​​​ഖ​​​ല​​​ക​​​ളാ​​​യി തി​​​രി​​​ച്ച്, എം​​​ബ​​​സി​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഓ​​​ൺ ലൈ​​​നാ​​​യി ആ​​ദ്യ റൗ​​ണ്ട്​ ന​​​ട​​​ത്തും. ഓ​​​രോ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്നും ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടു​​​ന്ന​​​വ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച്​ ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാം റൗ​​​ണ്ട് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​െ​​ൻ​​റ കീ​​​ഴി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ട​​​ത്തും. ആ​ദ്യ റൗ​ണ്ടി​ലെ ആ​ദ്യ മൂ​ന്നു​ സ്​​ഥാ​ന​ക്കാ​ർ​ക്ക്​ എം​ബ​സി പു​ര​സ്​​കാ​ര​ങ്ങ​ൾ ന​ൽ​കും. 
ര​​​ണ്ടാം റൗ​​​ണ്ടി​​​ലെ ആ​​​ദ്യ 10 സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് അ​ടു​ത്ത റൗ​ണ്ടി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ത്തി​നൊ​പ്പം ഡ​​​ൽ​​​ഹി, ആ​​​ഗ്ര, ല​​​ക്ഷ​​​ദ്വീ​​​പ്, ഇ​​​ന്ത്യ​​​യി​​​ലെ തെ​​ര​​ഞ്ഞെ​​​ടു​​​ത്ത ഒ​​​രു സം​​​സ്ഥാ​​​നം എ​​​ന്നി​​​വ​​​യി​​​ലേ​​​ക്ക് 15 ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ണ​​​മാ​​​യും സ​​​ർ​​​ക്കാ​​​ർ ചെ​ല​​​വി​​​ൽ ന​​​ട​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. അ​വ​സാ​ന ര​ണ്ട്​ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ളും ഡ​ൽ​ഹി​യി​ലാ​കും ന​ട​ക്കു​ക. ഫൈ​ന​ലി​ലെ ആ​ദ്യ മൂ​ന്നു​ സ്​​ഥാ​ന​ക്കാ​ർ​ക്ക്​ 2019 ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ൽ സ്വ​ർ​ണ, വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ളും സാ​ക്ഷ്യ​പ​ത്ര​വും ന​ൽ​കും. ജൂ​ൺ 28 മു​ത​ൽ ജൂ​ലൈ 28 വ​രെ​യാ​ണ്​ ഒാ​ൺ​ലൈ​ൻ ക്വി​സ്​ ന​ട​ക്കു​ക. ര​​​ജി​​​സ്​​​റ്റ​​​ർ ചെ​​​യ്യാ​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും www.bharatkojaniye.in എ​​​ന്ന വെ​​​ബ് സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quiz for youth
News Summary - quiz for youth-oman-gulfnews
Next Story