Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വാറ​ന്‍റീനിൽ കഴിഞ്ഞ വടകര സ്വദേശി മരിച്ച നിലയിൽ

text_fields
bookmark_border
ക്വാറ​ന്‍റീനിൽ കഴിഞ്ഞ വടകര സ്വദേശി മരിച്ച നിലയിൽ
cancel

സലാല: കോവിഡ്​ ലക്ഷണങ്ങളെ തുടർന്ന് ക്വാറ​ന്‍റീനിൽ കഴിഞ്ഞ വടകര സ്വദേശിയെ സലാലയിൽ താമസ സ്​ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. വടകര മുയിപ്പോത്ത് സ്വദേശി മീത്തലെതത്തയിൽ ഇബ്രാഹിമിന്‍റെ മകൻ മുഹമ്മദ് (40) ആണ്​ മരിച്ചത്​. 

വ്യാഴാഴ്​ച വൈകീട്ട് അൽ കറാത്തിലെ താമസ സ്ഥലത്താണ്​ മൃതദേഹം കണ്ടെത്തിയത്​. കഴിഞ്ഞ 15 വർഷമായി സലാലയിൽ ബിസിനസ് നടത്തി വരികയാണ്. രോഗ ലക്ഷണങ്ങളെ തുടർന്ന്​ ബുധനാഴ്​ച മുതൽ ക്വാറ​ന്‍റീനിൽ ആയിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 

ഭാര്യ: നസീറ.  മൂന്ന് മക്കളുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - quarantined vatakara native found dead
Next Story