ക്വാറൻറീൻ നിയമം ലംഘിച്ചു; പ്രവാസിക്ക് തടവും നാടുകടത്തലും ശിക്ഷ
text_fieldsസുപ്രീം കമ്മിറ്റി നിർദേശം ലംഘിച്ചതിന് കോടതി ശിക്ഷിച്ചവർ
മസ്കത്ത്: ക്വാറൻറീൻ നിയമം ലംഘിച്ച പ്രവാസിക്ക് ഒരുമാസം തടവും നാടുകടത്തലും ശിക്ഷ. ദോഫാർ ഗവർണറേറ്റിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പകർച്ചവ്യാധി നിയന്ത്രണ നിയമം ചുമത്തിയാണ് നടപടിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണെന്ന വിവരം വ്യക്തമാക്കിയിട്ടില്ല.
വിവിധ ഗവർണറേറ്റുകളിലായി സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചതിന് കോടതി ശിക്ഷിച്ച ഏഴുപേരുടെ ചിത്രങ്ങളും പബ്ലിക് പ്രോസിക്യൂഷൻ പ്രസിദ്ധീകരിച്ചു. ഇതിൽ അഞ്ച് പേർ ഒമാനികളും ഒരാൾ പാകിസ്താനിയും മറ്റൊരാൾ ബംഗ്ലാദേശ് സ്വദേശിയുമാണ്. സഞ്ചാരവിലക്ക് ലംഘനം, മുഖാവരണം ധരിക്കാതിരിക്കൽ, ഹോം ക്വാറൻറീൻ നിയമത്തിെൻറ ലംഘനം എന്നീ കുറ്റങ്ങൾക്കാണ് വിവിധ ഗവർണറേറ്റുകളിലെ കോടതികൾ ഇവർക്ക് ശിക്ഷ വിധിച്ചത്. ആറുമാസം വരെ തടവും ആയിരം റിയാൽ വരെ പിഴയുമാണ് ശിക്ഷ. വിദേശികളെ ശിക്ഷക്ക് ശേഷം നാട് കടത്തുകയും ചെയ്യുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.