ക്വാറൻറീൻ കാലാവധി കുറക്കൽ :പ്രവാസ ലോകത്ത് സന്തോഷം
text_fieldsമസ്കത്ത്: ക്വാറൻറീൻ കാലാവധി 14 ദിവസമായി കുറച്ച കേരള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രവാസികൾ. വാർത്ത പുറത്തുവന്ന ശനിയാഴ്ച രാത്രി മുതൽ പ്രവാസികൾ ആഹ്ലാദം പങ്കുവെച്ചു. നാട്ടിൽ േപാവാൻ അവസരം കാത്തിരിക്കുന്നവരാണ് ഇവരിൽ അധികവും. ഇൗ വർഷം മാർച്ച് മുതൽ അവധിക്ക് നാട്ടിൽ പോവേണ്ട നിരവധി പേർ കോവിഡ് കാരണം യാത്ര നീട്ടിവെച്ചിട്ടുണ്ട്. വന്ദേ ഭാരത്, ചാർ േട്ടഡ് വിമാന സർവിസുകളുണ്ടായിട്ടും പലർക്കും യാത്രയെ കുറിച്ചോർക്കുേമ്പാൾ പേടി സ്വപ്നമായിരുന്നത് 28 ദിവസത്തെ ക്വാറൻറീൻ ആയിരുന്നു.
നാട്ടിൽ പോയാൽ അവധിയുടെ വലിയ ഭാഗം തട്ടിൻപുറത്തിരിക്കേണ്ടി വരുമെന്ന് നിരവധി പേർ പേടിച്ചിരുന്നു. നാട്ടുകാരുടെ പ്രവാസികളോടുള്ള സമീപനത്തിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ക്വാറൻറീൻ കാലാവധി കുറക്കാത്തതിൽ പ്രവാസികൾ അസ്വസ്ഥരുമായിരുന്നു. വിദേശത്തുനിന്ന് വരുന്നവരിലെ കോവിഡ് നിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുറഞ്ഞ ശതമാനമായിട്ടും അവർക്കു മാത്രം എന്തിനാണ് 28 ദിവസ തട്ടിൻപുറത്തിരിക്കൽ എന്ന് പ്രവാസികൾ ചോദ്യം ഉയർത്താൻ തുടങ്ങിയിട്ടും നിരവധി ദിവസങ്ങളായി. 28 ദിവസത്തെ ക്വാറൻറീൻ പിൻവലിച്ചത് ആശ്വാസകരമാണെന്ന് ഒ.െഎ.സി.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ പ്രതികരിച്ചു. ഇന്ത്യയിലെവിടെയുമില്ലാത്ത 28 ദിവസത്തെ ക്വാറൻറീനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോവാൻ ഒരുങ്ങു േമ്പാഴാണ് സർക്കാറി െൻറ പ്രഖ്യാപനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനെതിരെ കോടതിയെ സമീപിക്കാൻ ഹൈകോടതി അഭിഭാഷകൻ പോൾ കെ. വർഗീസുമായി ചർച്ചകൾ നടത്തിയിരുന്നു. 28 ദിവസത്തെ ക്വാറൻറീൻ പ്രവാസികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് നോർക്ക സി.ഇ.ഒയെയും അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വിവിധ ഭാഗത്തുനിന്ന് ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയപ്പോൾ നിവൃത്തികേടുകൊണ്ടാണ് കാലാവധി കുറച്ചത്. 28 ദിവസ ക്വാറൻറീൻ നിയമം കേന്ദ്ര സർക്കാർ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാലാണ് കാലാവധി ചുരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ളവരുടെ ക്വാറൻറീൻ 14 ദിവസമാക്കണമെന്ന് ആവശ്യമുയർത്തിയപ്പോൾ നിരവധി േപർ പരിഹസിച്ചതായും അദ്ദേഹം പറഞ്ഞു.
വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വാറൻറീൻ കാലാവധി 14 ദിവസമാക്കിയതിൽ ഏറെ സന്തോഷമുണ്ടെന്ന് തൃശൂർ സ്വദേശി ഹാരിസ് പറഞ്ഞു. നാട്ടിൽ പോവാൻ ആഗ്രഹമുണ്ടെങ്കിലും 28 ദിവസം ക്വാറൻറീനിരിക്കൽ പേടിച്ചാണ് യാത്ര ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ് കേരള സർക്കാർ തുടക്കംമുതലേ നടത്തിയത്. വിദേശത്തുനിന്ന് എത്തുന്നവരാണ് കോവിഡ് പരത്തുന്നതെന്ന പ്രചാരണം പ്രവാസികൾക്കെതിരെ ജനങ്ങൾക്കിടയിൽ ശത്രുതാ മനോഭാവം വളർത്താൻ കാരണമാക്കിയിരുന്നതായും ഹാരിസ് പറഞ്ഞു. കേന്ദ്ര സർക്കാർ കഴിഞ്ഞ ജൂലൈ 29 ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ക്വാറൻറീൻ വ്യവസ്ഥകൾ പുറത്തു വിട്ടിരുന്നു. എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ വെബ്സൈറ്റിലാണ് ഇത് പ്രസിദ്ധീകരിച്ചത്. പ്രസ്തുത പട്ടികയിൽ 28 ദിവസം ക്വാറൻറീനുള്ള ഒരു സംസ്ഥാനം പോലും ഇന്ത്യയിലില്ല. പട്ടികയനുസരിച്ച് കേരളംപോലും 14 ദിവസത്തെ ഹോം ക്വാറൻറീനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇനിയെങ്കിലും പ്രവാസിവിരുദ്ധ നിലപാടുകൾ അധികൃതർ ഒഴിവാക്കണമെന്നാണ് പ്രവാസികൾക്ക് പറയാനുള്ളത്.