ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്
text_fieldsമസ്കത്ത്: ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങിൽ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി (എസ്.ക്യു.യു) 28 സ്ഥാനങ്ങൾ മുന്നേറി. ആഗോളതലത്തിൽ 334ാം സ്ഥാനത്താണ് യൂനിവേഴ്സിറ്റി. തുടർച്ചയായ രണ്ടാം വർഷവും മുന്നേറ്റം തുടരുകയാണ്.ലോകമെമ്പാടുമുള്ള മൊത്തം 8,467 സർവകലാശാലകളിൽനിന്ന് 1,503 സ്ഥാപനങ്ങളെയാണ് റാങ്കിങിനായി വിലയിരുത്തിയത്.
ഈ വർഷം 112 പുതിയ സർവകലാശാലകളെ പട്ടികയിൽ ചേർത്തു. അക്കാദമിക നിലവാരം, ഗവേഷണ പ്രകടനം, ആഗോള ഇടപെടൽ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിരമായ ശ്രമങ്ങളെയാണ് എസ്.ക്യു.യുവിന്റെ പുരോഗതി എടുത്തുകാണിക്കുന്നത്. ഈ നേട്ടം യാഥാർഥ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും 2040 ആകുമ്പോഴേക്കും ആഗോളതലത്തിലെ മികച്ച 300 സർവകലാശാലകളിൽ ഒരു ഒമാനി യൂനിവേഴ്സിറ്റിയെയെങ്കിലും എത്തിക്കുകയാണ് ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യമെന്നും യൂണിവേഴ്സി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

