Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖത്തർ ലോകകപ്പ്​:...

ഖത്തർ ലോകകപ്പ്​: ആരാധകർക്ക്​ ആശ്വാസമായി ഒമാൻ നിർമിത ബസുകൾ

text_fields
bookmark_border
ഖത്തർ ലോകകപ്പ്​: ആരാധകർക്ക്​ ആശ്വാസമായി ഒമാൻ നിർമിത ബസുകൾ
cancel

മസ്കത്ത്​: ഖത്തർ ലോകകപ്പിൽ ആരാധകരും മറ്റും ഒരുഗ്രൗണ്ടിൽനിന്ന്​ മറ്റൊരു ​​സ്ഥലേക്ക്​ സഞ്ചരിക്കാൻ ഉപയോഗിക്കുന്നത്​​ ഒമാൻ നിർമിത ബസുകളിൽ. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയയിൽ കർവ മോട്ടേഴ്​സ്​ നിർമിച നൂറോളം ബസുകളാണ്​ ഖത്തറിന്‍റെ വീഥികളിൽ സഞ്ചാരിളെയും വഹിച്ച്​ സർവിസ്​ നടത്തുന്നത്​.ആധുനിക രീതിയിലുള്ള ബസിന്‍റെ നിർമാണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധക കൂട്ടത്തിന്‍റെ മനം ഇതിനകം കവർന്നിട്ടുണ്ട്​​. ലോകകപ്പ്​ മുന്നിൽ കണ്ട്​ ഒക്​ടോബറിൽ നൂറോളം ബസുകളാണ്​ കമ്പനി ഖത്തറിലേക് അയച്ചിട്ടുള്ളത്​. നൂറുബസുകളുടെ നിർമാണം പൂർത്തിയാക്കിയ സെപ്​റ്റംബറിൽ ആഘോഷ പരിപാടികൾ നടത്തിയിരുന്നു.കമ്പനിയുടെ ഈ വർഷത്തെ സുപ്രധാന ലക്ഷ്യങ്ങളൊന്നായിരുന്നു നൂറുബസുകളുടെ നിർമാണം. ആറുമാസം കൊണ്ടാണ്​ ഈ സുപ്രധാന ലക്ഷ്യത്തിലേക്ക്​ കമ്പനി എത്തിയത്​.

കോവിഡിനെ തുടന്ന്​ ലോകമെമ്പാടും നിലനിന്നിരുന്ന ബുദ്ധിമുട്ടുകളും ലോജിസ്റ്റിക് വെല്ലുവിളികളും അതിജിവിച്ചാണ്​ ഈ നേട്ടം കൈവരിച്ചതെന്ന്​ ​ കർവ മോട്ടോഴ്സ് സി.ഇ.ഒ ഡോ. ഇബ്രാഹിം ബിൻ അലി അൽ ബലൂഷി പറഞ്ഞിരുന്നു.ജൂൺ 23ന്​ ആയിരുന്നു കർവ മോട്ടോഴ്‌സ് തങ്ങളുടെ ബസ് ഫാക്ടറി ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ തുറക്കുന്നത്​. 5, 68,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്​ ഫാക്​റി ഒരുക്കിയിരിക്കുന്നത്​.

ഇവിടെ സിറ്റി, സ്‌കൂൾ, ഇന്റർസിറ്റി ബസുകൾ അടക്കമുള്ളവ നിർമിക്കാൻ കഴിയുന്ന തരത്തിലാണ്​ ഇതിന്‍റെ രൂപകൽപന ചെയ്‌തിരിക്കുന്നത്​ പ്രതിവർഷം 700 ബസുകൾ ഫാക്ടറിക്ക്​ നിർമിക്കാൻ കഴിയും. ഒമാനും ഖത്തറും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഫലമാണ്​ ഫാക്ടറി.ഖത്തറിലെ പൊതു മേഖലാ ഗതാഗത കമ്പനിയായ മുവാസലാത്ത് ഖത്തറും ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുമാണ് ബസ് നിർമാണ് മേഖലയിൽ നിക്ഷേപം ഇറക്കിയിരിക്കുന്നത്. ഖത്തർ കമ്പനി പദ്ധതിയുടെ 70 ശതമാനവും ഒമാൻ ഇൻവെസ്ററ്മെൻറ് അതോറിറ്റി 30 ശതമാനവുമാണ് വഹിക്കുന്നത്.

ഏറ്റവും പുതിയ സാ​ങ്കേങ്കതിക വിദ്യയാണ് ഫാക്ടറിൽ ഉപയോഗിക്കുന്നത്. അസ്ംസ്കൃത വസ്തുക്കൾ സൂക്ഷിച്ച് വെക്കുന്നതിനുള്ള വിശാലമായ വെയർ ഹൗസുകൾ, കട്ടിങിനും വെൽഡിങിനും പെയിൻറിങിനും വേണ്ടിയുള്ള പ്രത്യേക വർക്ക്​ ഷോപുകൾ, യാന്ത്രങ്ങൾ സംയോജിപ്പിക്കാനുള്ള കേന്ദ്രങ്ങൾ, വാഹനങ്ങളും വാഹനത്തിലെ ഉപകരങ്ങളും പരിശോധിക്കാനുള്ള വിശാലമായ മുറ്റങ്ങൾ തുടങ്ങിയ വിശാലമായ സൗകര്യങ്ങളണ് ഫാക്ടറിയിലുള്ളത്.കർവ ഓട്ടോമോട്ടീവ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ സാദ് ബിൻ അഹമ്മദ് അൽ മോഹൻനാദി ഈ വർഷം തുടക്കത്തിൽ കമ്പനിയുടെ ലക്ഷ്യ വിപണി ഗൾഫാണെന്ന് വെളിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busqatar world cupOman
Next Story