Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക​ക​പ്പ്​ ഫുട്ബാൾ;...

ലോ​ക​ക​പ്പ്​ ഫുട്ബാൾ; പ്ര​തീ​ക്ഷ​യു​ടെ വി​സി​ൽ മു​ഴ​ങ്ങാ​തെ ഹോ​ട്ട​ൽ മേ​ഖ​ല

text_fields
bookmark_border
Qatar world cup; no expected booking at Oman hotels
cancel

മ​സ്ക​ത്ത്​: ലോ​ക​ക​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ​ പ്ര​തീ​ക്ഷ​യു​ടെ തി​ര​യി​ള​ക്ക​മി​ല്ലാ​തെ സ്റ്റാ​ർ ഹോ​ട്ട​ൽ മേ​ഖ​ല​ക​ൾ. ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ സ​ഞ്ചാ​രി​ക​ളു​ടെ കു​ത്തൊ​ഴു​ക്ക്​ പ്ര​തീ​ക്ഷി​ച്ച്​ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ്​ ഹോ​ട്ട​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പ​ല​യി​ട​ത്തും നാ​മ​മാ​ത്ര ബു​ക്കി​ങ്ങാ​ണ്​ ല​ഭി​ച്ച​ത്. മി​ഡി​ലീ​സ്റ്റി​ൽ ആ​ദ്യ​മാ​യി വി​രു​ന്നെ​ത്തി​യ ലോ​ക​ക​പ്പ്​ ഫു​ട്‌​ബാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ യാ​ത്ര, ടൂ​റി​സം, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​ക​ളി​ൽ വ​ൻ മു​ന്നേ​റ്റ​ത്തി​നാ​യി ഗ​ൾ​ഫ് മേ​ഖ​ല ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണി​ത്. ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ചെ​ത്തു​ന്ന മു​ഴ​വു​ൻ ആ​രാ​ധ​ക​ർ​ക്കും​ ഖ​ത്ത​റി​ൽ ത​ങ്ങാ​ൻ സൗ​ക​ര്യം കു​റ​വാ​യി​രി​ക്കും.

ഇ​ക്കാ​ര​ണ​ത്താ​ൽ ഇ​വി​​ടെ എ​ത്തു​ന്ന ആ​രാ​ധ​ക​ർ ഒ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലു​ള്ള​വ​ർ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ച​ല​ന​വും ഒ​മാ​നി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ഹോ​ട്ട​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു.

ബു​ക്ക്​ ചെ​യ്​​ത​വ​ർ പ​ല​രും റ​ദ്ദാ​ക്കു​ന്ന പ്ര​വ​ണ​ത​യു​​മു​ണ്ട്. സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ്​ ഒ​മാ​ൻ അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സൗ​ജ​ന്യ മ​ൾ​ട്ടി-​എ​ൻ​ട്രി ടൂ​റി​സ്റ്റ് വി​സ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള 'ഹാ​ഫ്ടൈം​ഫോ​ർ ഒ​മാ​ൻ' മ​ത്സ​ര​പ​രി​പാ​ടി, ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ൽ ന​വം​ബ​ർ 20 മു​ത​ൽ ന​ട​ക്കു​ന്ന ഫു​ട്​​ബാ​ൾ ഫാ​ൻ​സ്​ ഫെ​സ്റ്റി​വെ​ൽ തു​ട​ങ്ങി​യ​വ ചി​ല​താ​ണ്. എ​ന്നാ​ൽ, ദു​ബൈ​യി​ലെ ആ​ഘോ​ഷ ച​ടു​ല​ത​യും മ​റ്റും കാ​ര​ണം കൂ​ടു​ത​ൽ​പേ​രെ​യും അ​​ങ്ങോ​ട്ടാ​ണ്​ ആ​ക​ർ​ഷി​ക്കു​ന്ന​തെ​ന്ന്​ ട്രാ​വ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ദു​ബൈ​യി​ൽ മാ​സ​ങ്ങ​ൾ​ക്കു​ മു​മ്പേ​ത​ന്നെ ഹോ​ട്ട​ലു​ക​ളു​ടെ ബു​ക്കി​ങ്ങ്​ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സു​ൽ​ത്താ​നേ​റ്റി​ൽ ബു​ക്കി​ങ്​ ചെ​യ്​​ത പ​ല​തും കാ​ൻ​സ​ൽ ചെ​യ്യു​ന്ന സ്ഥി​തി​യാ​ണെ​ന്ന്​ മ​സ്ക​ത്തി​ലെ പ്ര​മു​ഖ ഹോ​ട്ട​ലി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​ത്യേ​ക ബു​ക്കി​ങ്ങു​ക​ളൊ​ന്നു​മി​ല്ലെ​ന്ന്​ ജു​മൈ​റ മ​സ്‌​ക​ത്ത് ബേ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ, ലോ​ക​ക​പ്പ്​ അ​ടു​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ ഒ​മാ​നി​ലെ​ത്തു​മെ​ന്നും ഇ​തോ​ടെ രാ​ജ്യ​ത്തെ ഹോ​ട്ട​ലു​ക​ള​ട​ക്കം ടൂ​റി​സം രം​ഗ​ത്ത്​ കൂ​ടു​ത​ൽ സ​ജീ​വ​ത കൈ​വ​രു​മെ​ന്നും യാ​ത്ര മേ​ഖ​ല​യി​ലു​ള്ള​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsqatar world cup
News Summary - Qatar world cup; no expected booking at Oman hotels
Next Story