ലോകകപ്പ്; ആഘോഷത്തിന് വിസിൽ മുഴക്കി ഒമാനും
text_fieldsമസ്കത്ത്: ഇന്നുമുതൽ ലോകം കാറ്റുനിറച്ച തുകൽ പന്തിന് പുറകെ ഓടിത്തുടങ്ങുമ്പോൾ ആവേശത്തിന്‍റെ വിസിൽ മുഴക്കി ഒമാനും. മേഖലയിൽ ആദ്യമായി വിരുന്നെത്തിയ ലോക ഫുട്ബാൾ മാമാങ്കത്തെ വരവേൽക്കാനായി വിപുലമായ സൗകര്യമാണ് സുൽത്താനേറ്റ് ഒരുക്കിയത്. മസ്കത്ത്, സൂർ, സുഹാർ തുടങ്ങിയ സ്ഥലങ്ങളിൽ ഫാൻഫെസ്റ്റിവൽ ഗ്രാമങ്ങളാണ് ഫുട്ബാൾ ആരാധകർക്കായി സജ്ജീകരിച്ചത്. കളിയുടെ തത്സമയ സംപ്രേഷണത്തോടൊപ്പം വിവിധങ്ങളായ വിനോദപരിപാടികളും ഇത്തരം വേദികളിലൂടെ അരങ്ങേറും.
കുട്ടികളും മുതിർന്നവരുമടക്കം എല്ലാ പ്രായക്കാർക്കും ആസ്വാദിക്കാവുന്ന തരത്തിലാണ് പരിപാടികളുടെ സജ്ജീകരണം. ഖത്തറിലേക്ക് കളികാണാനെത്തുന്ന ആരാധകർ ഒമാനിലേക്കും ഒഴുകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇവിടത്തെ പ്രകൃതിഭംഗിയും മറ്റും സഞ്ചാരികളുടെ മനംകവരും. സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച് ഹോട്ടലുകൾ മാസങ്ങൾക്കുമുമ്പേ ഒരുങ്ങി. വരും ദിവസങ്ങളിൽ ഇവർ സുൽത്താനേറ്റിലേക്ക് എത്തിച്ചേരുമെന്ന കണക്കുകൂട്ടലിലാണ് ഹോട്ടൽ മേഖലയിലുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

