റഷ്യൻ വിമാനാപകടത്തിൽ പുടിനെ അനുശോചനമറിയിച്ച് സുൽത്താൻ
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: കിഴക്കൻ റഷ്യയിലുണ്ടായ വിമാനാപകടത്തിൽ അനുശോചിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് സന്ദേശമയച്ചു. റഷ്യൻ ജനതയോടും ഇരകളുടെ കുടുംബങ്ങളോടും ആത്മാർഥമായ അനുശോചനവും അഗാധമായ ദുഃഖവും അറിയിക്കുകയാണെന്ന് കേബ്ൾ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.
വ്യാഴാഴ്ച റഷ്യയിലുണ്ടായ വിമാനാപകടത്തിൽ 49 മരിച്ചതായാണ് റിപ്പോർട്ട്. അഞ്ചുകുട്ടികളടക്കം 43 യാത്രക്കാരും ആറ് വിമാനജീവനക്കാരുമായി റഷ്യയിൽനിന്ന് പറന്ന എ.എൻ24 യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾ ചൈന അതിർത്തിക്കടുത്തുള്ള അമൂറിൽ കത്തിയ നിലയിലാണ് കണ്ടെത്തിയത്. യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ മുഴുവനാളുകളും മരിച്ചതായാണ് പ്രഥമിക റിപ്പോർട്ട്. ടിൻഡയിൽനിന്ന് 15 കിലോമീറ്റർ തെക്കായാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

