ദോഹയിൽ കുടുങ്ങിയ ഉംറ തീർഥാടകരെ മസ്കത്തിലെത്തിച്ചു
text_fieldsമസ്കത്ത്: നയതന്ത്രബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ദോഹയിൽ കുടുങ്ങിയ ഉംറ തീർഥാടകരെ മസ്കത്തിലെത്തിച്ചു. മസ്കത്തിൽനിന്ന് ഒമാൻ എയർ വിമാനത്തിൽ ഇവരെ സൗദിയിലെത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ മുതലാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരെ മസ്കത്തിലെത്തിച്ചുതുടങ്ങി
യത്. ഇവർക്കായി വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഖത്തർ എയർവേസ് അധികൃതരുടെ ആവശ്യപ്രകാരം ഉംറ തീർഥാടകർക്കായി മൂന്നു ചാർേട്ടഡ് വിമാനങ്ങളാണ് ചൊവ്വാഴ്ച ഏർപ്പെടുത്തിയതെന്ന് ഒമാൻ എയറുമായി ബന്ധപ്പെട്ടവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പാകിസ്താനിൽ നിന്നുള്ള 500 തീർഥാടകരെ മസ്കത്ത് വഴി സൗദിയിൽ എത്തിക്കുമെന്ന് ഡോൺ ദിന പത്രത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.ഇൗ വിമാനങ്ങളുടെ മടക്കയാത്രയിൽ സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ഖത്തർ എയർവേസ് യാത്രക്കാരെ മസ്കത്തിലെത്തിച്ചു. മസ്കത്തിൽ നിന്നുള്ള കണക്ഷൻ വിമാനത്തിൽ ഇവർ പിന്നീട് ദോഹയിലേക്ക് പുറപ്പെട്ടു. സൗദി സമയം ചൊവ്വാഴ്ച വൈകുന്നേരം നാലിനും രാത്രി പത്തിനും 11നുമായാണ് ചാർേട്ടഡ് വിമാനങ്ങൾ മസ്കത്തിലേക്ക് പുറപ്പെടുകയെന്ന് ഖത്തർ എയർവേസ് ട്വിറ്ററിൽ അറിയിച്ചി
രുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
