ദോഹയിൽ കുടുങ്ങിയ ഉംറ തീർഥാടകരെ മസ്കത്ത് വഴി സൗദിയിലെത്തിച്ചു
text_fieldsമസ്കത്ത്: ദോഹ വിമാനത്താവളത്തിൽ കുടുങ്ങിയ ഉംറ തീർഥാടകരെ മസ്കത്ത് വഴി ചൊവ്വാഴ്ച സൗദിയിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ മുതലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ മസ്കത്തിലെത്തിച്ചുതുടങ്ങിയത്.
മസ്കത്തിൽ നിന്ന് ഒമാൻ എയർ വിമാനത്തിൽ ഇവരെ സൗദിയിലെത്തിക്കുകയും ചെയ്തു. ഇവർക്കായി മസ്കത്ത് വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഖത്തർ എയർവേസ് അധികൃതരുടെ ആവശ്യപ്രകാരം ഉംറ തീർഥാടകർക്കായി മൂന്ന് ചാർേട്ടഡ് വിമാനങ്ങളാണ് ചൊവ്വാഴ്ച ഏർപ്പെടുത്തിയതെന്ന് ഒമാൻ എയറുമായി ബന്ധപ്പെട്ടവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിവിധ രാജ്യക്കാരായവരാണ് തീർഥാടകർ. തീർഥാടകരിൽ 500 പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണ്. ഇൗ വിമാനങ്ങളുടെ മടക്കയാത്രയിൽ സൗദിയിൽ കുടുങ്ങികിടക്കുന്ന ഖത്തർ എയർവേസ് യാത്രക്കാരെ മസ്കത്തിലെത്തിച്ചു. മസ്കത്തിൽ നിന്നുള്ള കണക്ഷൻ വിമാനത്തിൽ ഇവർ പിന്നീട് ദോഹയിലേക്ക് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
