കനത്ത ചൂട്; ചിലയിടങ്ങളിൽ 50 ഡിഗ്രി കവിഞ്ഞു
text_fieldsമസ്കത്ത്: രാജ്യത്ത് കടുത്ത ചൂട് തുടരുന്നു. ചിലയിടങ്ങളിൽ ചൂട് 50 ഡിഗ്രി കവിഞ്ഞു. വ്യാഴാഴ്ച വരെ നിലവിലെ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉച്ചസമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് കൊള്ളരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസ്വ, ബുറൈമി, ഇബ്രി തുടങ്ങിയ പ്രദേശങ്ങളിലാണ് ചൂട് 50 ഡിഗ്രിക്കുമുകളിലെത്തിയത്.
മരുഭൂ പ്രദേശങ്ങളിലും തുറന്ന പ്രദേശങ്ങളിലുമാണ് കൂടുതലായും ഇൗ ചൂട് രേഖപ്പെടുത്തിയത്. മസ്കത്ത് അടക്കം ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും 44 ഡിഗ്രിക്കും 49 ഡിഗ്രിക്കുമിടയിലായിരുന്നു ചൂട്. സൗദി മരുഭൂമിയിൽനിന്നുള്ള പടിഞ്ഞാറൻ കാറ്റിെൻറ ഫലമായാണ് ചൂട് കടുത്തത്. ഇൗ കാലാവസ്ഥ നാളെ വരെ തുടരുമെന്ന് കാലാവസ് ഥാ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ഖുറിയാത്തിലാണ് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്, 48.8 ഡിഗ്രി സെൽഷ്യസ്. റുസ്താഖ്, ആദം, ബിദിയ തുടങ്ങിയ പ്രദേശങ്ങളിലും 48 ഡിഗ്രിക്ക് മുകളിൽ ചൂടെത്തി. ബുധനാഴ്ച ഇബ്രിയിൽ ചൂട് 50 ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സൂർ, ഹൈമ, ബുറൈമി, റുസ്താഖ്, ഇബ്ര പ്രദേശങ്ങളിലും 45 ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെടാം. കടുത്ത ചൂട് കണക്കിലെടുത്ത് നിസ്വ ഇന്ത്യൻ സ്കൂൾ കെ.ജി മുതൽ എട്ടാം ക്ലാസ് വരെ അവധി നൽകി. ഇന്നും നാളെയും സ്കൂളിന് അവധിയായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കടുത്ത ചൂട് നോെമ്പടുക്കുന്നവരെ ഏറെ വലക്കുന്നുണ്ട്. പുറം ജോലിക്കാരെയാണ് ചൂട് ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത്. വ്യാഴാഴ്ച മുതൽ ഉച്ചവിശ്രമ സമയം പ്രാബല്യത്തിൽ വരുന്നത് നിർമാണ തൊഴിലാളികൾ അടക്കമുള്ളവർക്ക് ആശ്വാസമാകും.
കടുത്ത ചൂടിനെ തുടർന്ന് ആളുകൾ ഉച്ചസമയങ്ങളിൽ പുറത്തിറങ്ങാതെ പരമാവധി വീടുകളിലും ഒാഫിസുകളിലും തന്നെ കഴിയുകയാണ്. ഇതുമൂലം മാളുകളും സൂഖുകളുമെല്ലാം ഉച്ചസമയത്ത് ആളൊഴിഞ്ഞുതന്നെ കിടക്കുകയാണ്. വൈകുന്നേരങ്ങളിൽ നോമ്പുതുറന്നതിന് ശേഷമാണ് പലരും വീടിന് പുറത്തിറങ്ങു
ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
