ഖത്തർ സായുധസേന മേധാവി ഒമാനിൽ
text_fieldsഖത്തർ സായുധസേന മേധാവി ഗാനെം ഷഹീൻ അൽ ഗാനിം റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഖത്തർ സായുധസേന മേധാവി ഗാനെം ഷഹീൻ അൽ ഗാനിമും പ്രതിനിധി സംഘവും ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിൽ എത്തി.
അൽ സീബ് എയർബേസിൽ സുൽത്താൻ സായുധസേന മേധാവി വൈസ് അഡ്മിറൽ അബ്ദുല്ല ഖാമിസ് അൽ റൈസി ഷഹീൻ അൽ ഗാനിമിനെയും സംഘത്തെയും സ്വീകരിച്ചു.
ഏതാനും ദിവസങ്ങൾ നീളുന്നതായിരിക്കും സന്ദർശനം. റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നഅ്മാനിയുമായും സൈനിക ഉദ്യോഗസ്ഥരുമായും ഷഹീൻ അൽ ഗാനിം കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

