മസ്കത്ത്: റമദാൻ 15ാം രാവില്‍ അറബ് രാജ്യങ്ങളില്‍ മാത്രം കാണുന്ന ആഘോഷമായ ഖറന്‍കശു ഇന്ന് നടക്കും. അറബ് കൗമാരങ്ങളുടെ പരമ്പരാഗത ആഘോഷമാണിത്. ഇന്ന് രാത്രി പാട്ടും കവിതാലാപനവും നൃത്തവുമൊക്കെയായി കൊട്ടിപ്പാടി കുട്ടികൾ വീടുകള്‍ കയറിയിറങ്ങും. ആഘോഷാരവങ്ങളോടെ സംഘമായി എത്തുന്ന കുട്ടികളെ മധുരപലഹാരങ്ങളും പണവും നല്‍കിയാണ് സ്വദേശി വീടുകൾ സ്വീകരിക്കുക. ഇതിലൂടെ സമാഹരിക്കുന്ന പൈസ പെരുന്നാളാഘോഷത്തിനായി കുട്ടികള്‍ ഉപയോഗപ്പെടുത്തും. ഖറന്‍കശു സമ്മാനങ്ങള്‍ വാങ്ങാൻ കഴിഞ്ഞദിവസങ്ങളില്‍ സൂഖുകളില്‍ നല്ല തിരക്കനുഭവപ്പെട്ടു. ഒമാെൻറ വിദൂര ദിക്കുകളില്‍നിന്നുപോലും സാധനങ്ങള്‍ വാങ്ങാൻ എത്തിയതിനാൽ ഈ വര്‍ഷം ഖറന്‍കശു ഉല്പന്നങ്ങളുടെ വിൽപന നല്ലതോതില്‍ നടന്നതായി മത്രയിലെ മൊത്ത വിതരണ മാര്‍ക്കറ്റിലുള്ള ഹിജാസ് പൊന്നാനി പറഞ്ഞു. ഖറന്‍കശു സ്പെഷൽ റെഡിമെയ്ഡ് വസ്തുക്കൾ, ടീഷര്‍ട്ട്, ഫ്രോക്ക്, തൊപ്പി, ഗിഫ്റ്റ് ബാഗ് തുടങ്ങിയവ വിപണിയിൽ താരമായി.
പരമ്പരാഗത ആഘോഷമെന്ന നിലയില്‍ ഒൗദ്യോഗികമായും അല്ലാതെയും ഖറന്‍കശു ആചരിച്ചുവരുന്നു. അതുകൊണ്ട് തന്നെ കുട്ടികളുടെ ആഘോഷമെന്ന നിലയില്‍ നല്ല സ്വീകാര്യതയും ഇതിന് ലഭിച്ചുവരുന്നു.
പാനൂസ് വിളക്കുകള്‍ കൈയിലേന്തി കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ച് ഖറന്‍ഖശു വിളംബര ജാഥ മത്ര സൂഖില്‍ തിങ്കളാഴ്ച നടന്നു.
കോർപറേറ്റ് സ്ഥാപനങ്ങളുടെ േനതൃത്വത്തിലും ഖറന്‍ഖശു പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍, ചില മേഖലകളിൽ പ്രച്ഛന്നവേഷധാരികളായി യുവാക്കളുടെ സംഘം ആഭാസകരമായ വിധത്തില്‍ കോലാഹലത്തോടെ ഘോഷയാത്ര നടത്തുന്നത് റമദാെൻറ പവിത്രതക്കും, കുട്ടികളുടെ ആഘോഷമെന്ന നിലയിലുള്ള സ്വീകാര്യതയുടെയും നിറം കെടുത്താറുണ്ട്. എന്നിരുന്നാലും ആദ്യമായി കാണുന്ന അറബിതര രാജ്യക്കാര്ക്കിതൊരു കൗതുകമാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 10:28 AM GMT Updated On
date_range 2018-12-27T00:29:56+05:30അറബ് കൗമാരങ്ങളുടെ ആഘോഷം, ഖറന്‍കശു ഇന്ന് അഷ്റഫ് കവ്വായി
text_fieldsNext Story