മരണമില്ലാത്ത ഒാർമകൾ
text_fieldsഒന്നുമില്ലായ്മയിൽനിന്ന് ഭരണം ഏറ്റെടുത്ത് ഒമാനിൽ ലോകത്തെ വികസിത രാജ്യങ്ങളോട ് പോലും കിടപിടിക്കാവുന്ന രീതിയിലുള്ള വികസനവിപ്ലവംതന്നെ സൃഷ്ടിക്കാൻ സുൽത്താൻ ഖാബൂസ് ബിൻ സഇൗദിന് സാധിച്ചു. ഈ മാറ്റത്തിന് നേർ സാക്ഷികളായ ഒമാനിലെ ജനതയുടെ ഹൃദയ ത്തിലാണ് സുൽത്താെൻറ സ്ഥാനം. 2019 നവംബർ 18ന് ദേശീയദിനാഘോഷത്തിെൻറ ഭാഗമായുള്ള സൈനി ക പരേഡ് നടന്നത് മുസന്ന വുദാം സാഹിലിലുള്ള സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് നേവൽ ബേസിലാണ്. പരേഡിൽ സുൽത്താൻ പെങ്കടുക്കുന്നത് അറിഞ്ഞ ഇൗ മേഖലയിലെ സ്വദേശികളും വിദേശികളും അടക്കമുള്ളവർ അത്യാഹ്ലാദത്തിലായിരുന്നു. പ്രിയ സുൽത്താനെ ഒരുനോക്കു കാണാൻ ഒരു നാട് മുഴുവൻ കാത്തിരുന്നു.
നേവൽ ബേസിലേക്കുള്ള റോഡിന് ഇരുവശവും ചെടികളും പൂക്കളും വച്ചുപിടിപ്പിച്ചും റൗണ്ട്എബൗട്ടുകളിൽ പച്ചപ്പ് വിരിച്ചും മുനിസിപ്പാലിറ്റിയും അധികൃതരും മാസങ്ങൾക്കു മുേമ്പ തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. ദേശീയദിനം അടുക്കാനായപ്പോൾ പ്രദേശം കൊടിതോരണങ്ങളും വർണവിളക്കുകളും തെളിയിച്ച് മനോഹരമായി അലങ്കരിച്ച് സുൽത്താനെ വരവേൽക്കാൻ കാത്തിരുന്നു. നവംബർ 18ന് ഉച്ചഭക്ഷണം കഴിഞ്ഞ് പ്രദേശത്തെ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ മുഴുവൻ ആളുകളും റോഡിലേക്ക് ഒഴുകി. ഒമാനി സ്ത്രീകളും കുട്ടികളും കൊടികൾ പിടിച്ചും പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞും റോഡിെൻറ ഇരുവശവും നിൽപ്പുറപ്പിച്ചു. പുരുഷന്മാർ ചെണ്ടയും വാദ്യോപകരങ്ങളുമായി പാടിയും നൃത്തംവെച്ചും കൊഴുപ്പുകൂട്ടിയതോടെ ആകെ ഉത്സവാന്തരീക്ഷമായി. വൈകുന്നേരം സുൽത്താൻ വരുന്ന സമയമായപ്പോേഴക്കും നേവൽ ബേസിലേക്കുള്ള റോഡിെൻറ ഇരുവശങ്ങളിലും ജനങ്ങൾ നിറഞ്ഞു.
വൈകുന്നേരം അഞ്ച് ആയപ്പോൾ സുൽത്താെൻറ വാഹനവ്യൂഹം കടന്നുവന്നു. അതോടെ ആഹ്ലാദം ആവേശമായി മാറി. നിരവിധി അകമ്പടി വാഹനങ്ങൾക്കിടയിൽ ഒരു വാഹനത്തിൽ പുഞ്ചിരിയോടെയുള്ള സുൽത്താനെ പലരും ഒരു നോക്ക് കണ്ടു. മറ്റുള്ളവർ തങ്ങളുടെ െകെയിലുള്ള സ്മാർട്ട് ഫോണിൽ ആ ദൃശ്യങ്ങൾ പകർത്തി. ഒരു ഭരണാധികാരിക്ക് എത്ര ഗാഢമായി തെൻറ ജനതയുടെ മനസ്സ് കീഴടക്കാൻ കഴിയുമെന്നതിെൻറ മികച്ച ഉദാഹരണമാണ് അവിടെ ഞാൻ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
