നഗരസഭ കൗൺസിൽ സുൽത്താൻ ഖാബൂസിന് ആദരമർപ്പിച്ചു
text_fieldsമസ്കത്ത്: സുൽത്താൻ ഖാബൂസിെൻറ ഒാർമകൾക്കുമുന്നിൽ ആദരമർപ്പിച്ച് മസ്കത്ത് ന ഗരസഭ കൗൺസിൽ യോഗം. സുൽത്താെൻറ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കൗൺസി ൽ അംഗങ്ങൾ അദ്ദേഹത്തിെൻറ നായകത്വത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ അനുസ്മരിച്ചു. സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ നേതൃത്വത്തിൽ രാജ്യം പുതിയ ഉയരങ്ങളിൽ എത്തേട്ടയെന്നും അംഗങ്ങൾ പ്രാർഥിച്ചു.
സ്കൂളുകളിൽ പതാക ഉയർത്തരുത്
മസ്കത്ത്: സുൽത്താൻ ഖാബൂസിെൻറ നിര്യാണത്തിെൻറ ഭാഗമായുള്ള ദുഃഖാചരണം അവസാനിക്കുന്നതുവരെ സ്കൂളുകളിൽ ദേശീയപതാക ഉയർത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പതാകകൾ പാതി താഴ്ത്തിയ നിലയിൽതന്നെ തുടരണം. ദേശീയഗാനം ആലപിക്കുകയും ചെയ്യരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
