Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.വി മാധവൻ അനുശോചന യോഗം

text_fields
bookmark_border
പി.വി മാധവൻ അനുശോചന യോഗം
cancel
camera_alt

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ – കേരള വിഭാഗം സംഘടിപ്പിച്ച അനുശോചന യോഗത്തിൽ കൺവീനർ അജയൻ പൊയ്യാറ സംസാരിക്കുന്നു

മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ – കേരള വിഭാഗത്തിന്റെ മുൻ കലാവിഭാഗം സെക്രട്ടറിയും ഒമാനിലെ പ്രവാസി നാടകവേദിയിലെ സജീവ സാന്നിധ്യവുമായിരുന്ന പി.വി മാധവൻ നിര്യാണത്തിൽ കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. കോ-കൺവീനർ ജഗദീഷ് കീരി സ്വാഗതവും സ്പോർട്സ് സെക്രട്ടറി ബിബിൻ ദാസ് നന്ദിയും പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി അനുചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, മുൻ കോ കൺവീനർ വിജയൻ കെ വി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.നാടകമായിരുന്നു മാധവേട്ടൻ്റെ പ്രധാന പ്രവർത്തനമേഖലശയന്ന് യോഗം അനുസ്മരിച്ചു. സഹപ്രവർത്തകരോടും കലാകാരന്മാരോടും പുലർത്തിയ സൗഹൃദവും കലാപ്രവർത്തനങ്ങളോടുള്ള ആത്മാർത്ഥതയും അദ്ദേഹത്തെ വ്യത്യസ്തനാക്കിയതായി യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.

ഷാജി കലാണ്ടിയിൽ, ശ്രീവിദ്യ രവീന്ദ്രൻ, വിനോദ് കുമാർ, ദിനേശ് ബാബു, സന്തോഷ് പിള്ള, ബാബുരാജ് നമ്പൂതിരി,മനോജ് പെരിങ്ങേത്, നിഷാന്ത് ചന്ദ്രൻ, അരുൺ, ശ്രീകല ടീച്ചർ , ബാബു മാസ്റ്റർ, പ്രകാശൻ എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P.V. Madhavan condolence meeting
Next Story