മിഷൻ വിങ്സ് ഒാഫ് കംപാഷൻ: പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് പത്ത് ടിക്കറ്റുകൾ നൽകും
text_fieldsമസ്കത്ത്: ഗൾഫ് മാധ്യമവും മീഡിയവണ്ണും ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിൽ ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും പങ്കാളികളാകും. പത്ത് പേർക്കുള്ള ടിക്കറ്റുകളാണ് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് നൽകുക. സാമൂഹിക ഉത്തരവാദിത്വ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായം നൽകുന്നത്.
പ്രവാസികൾ ഇന്ന് വല്ലാത്ത പ്രയാസത്തിെൻറ പിടിയിലാണ്. ഇൗ ഘട്ടത്തിൽ ഇവർക്ക് സഹായം നൽകുന്നത് മഹത്തരമായ കാര്യമാണെന്ന് ജനറൽ മാനേജർ സുപിൻ ജയിംസ് പറഞ്ഞു. നാലുപതിറ്റാണ്ടിെൻറ പഴക്കമുള്ള തങ്ങളുടെ സ്ഥാപനത്തിെൻറ വളർച്ചക്ക് പിന്നിൽ ഇന്ത്യൻ പ്രവാസികളുടെ പിന്തുണ വിസ്മരിക്കാൻ കഴിയാത്തതാണ്. ഇത്രകാലം പിന്തുണ നൽകിയ ഉപഭോക്താക്കളോടുള്ള കടമ നിറവേറ്റുന്നതിെൻറ കൂടി ഭാഗമാണ് ഇൗ സഹായമെന്നും സുപിൻ ജെയിംസ് പറയുന്നു.
കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് സർവീസ് ചാർജ് ഇളവോടെ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് വഴി പണമയക്കാവുന്നതാണ്. ഡോക്ടർമാരും നഴ്സുമാരുമടക്കം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് കാലത്ത് നാട്ടിലേക്ക് പണമയക്കാൻ സർവീസ് ചാർജ് ഉണ്ടായിരിക്കില്ലെന്നും സുപിൻ ജെയിംസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
