വിരലടയാള പഞ്ചിങ്ങിനെതിരെ ജീവനക്കാരുടെ സമരം
text_fieldsകുവൈത്ത് സിറ്റി: ഹാജർനില രേഖപ്പെടുത്തുന്നതിന് വിരലടയാള പഞ്ചിങ് നിർബന്ധമാക്കിയ തീരുമാനത്തിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ജീവനക്കാർ സമരം നടത്തി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൗൺസലിങ് സ്റ്റാഫുകൾ, ടെക്നിക്കൽ- ഓഫിസ് സ്റ്റാഫുകൾ ഉൾപ്പെടെ അധ്യാപകേതര ജീവനക്കാരായ 94 പേരാണ് സമരത്തിൽ പങ്കെടുത്തത്. അധ്യാപകരെ പോലെ തങ്ങളെയും ഹാജർ നില രേഖപ്പെടുത്താനുള്ള സംവിധാനത്തിൽനിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഒരേ മന്ത്രാലയത്തിന് കീഴിലെ ജീവനക്കാർക്കിടയിൽ ഇക്കാര്യത്തിൽ വിവേചനം കൽപിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സമരക്കാർ പറഞ്ഞു. എല്ലാ വിദ്യാലയങ്ങളിലും പഞ്ചിങ് മെഷീനുകൾ സ്ഥാപിക്കുന്നതുവരെ അധ്യാപകർക്ക് പുതിയ സംവിധാനം ബാധകമാക്കേണ്ടതില്ലെന്നാണ് സിവിൽ സർവിസ് കമീഷെൻറ (സി.എസ്.സി) തീരുമാനം. ഒക്ടോബർ ഒന്നുമുതലാണ് രാജ്യത്ത് സർക്കാർ ജീവനക്കാർക്ക് വിരലടയാള പഞ്ചിങ് വഴി ഹാജർ സംവിധാനം നിർബന്ധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
