ഒറ്റപ്പെടുന്ന ബാല്യങ്ങളുടെ നോവുകളുമായി 'പുല്‍മേട്ടിലെ അള്‍ത്താര'
text_fieldsപുല്‍മേട്ടിലെ അള്‍ത്താര’ സംഗീത ആല്‍ബത്തിൽ നിന്ന്
മസ്കത്ത്: ആധുനിക ലോകത്തെ തിരക്കുകൾക്കിടയിൽ അവഗണിക്കപ്പെടുന്ന ബാല്യങ്ങളുടെ കഥപറയുന്ന 'പുല്‍മേട്ടിലെ അള്‍ത്താര' സംഗീത ആല്‍ബം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നു. പ്രശസ്ത പിന്നണി ഗായിക ശ്വേത മോഹനനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അഞ്ച് വയസ്സുള്ള അയൻ, ധനുർവേദ എന്നീ രണ്ടു കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാതാപിതാക്കളുടെ ജീവിത തിരക്കുകളുടെ ഇടയിൽ അവഗണിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മർദങ്ങളാണ് ഈ ഗാനോപഹാരത്തിലുള്ളത്.
മസ്കത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടൻറ് ആയ ഇഗ്നേഷ് എം. ലാസറാണ് കഥയും നിർമാണവും നിർവഹിച്ചിരിക്കുന്നത്. ഷീജ പള്ളത്തിെൻറ വരികൾക്ക് സംഗീതവും സംവിധാനവും ചെയ്തിരിക്കുന്നത് വയലിനിസ്റ്റായ വിഷ്ണു പ്രശാന്താണ്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിെൻറ മനോഹരമായ ഹരിതഭംഗി ഈ ആൽബത്തിെൻറ സവിശേഷതയാണ്.
വിഷ്വൽസ് വിഷ്ണുപ്രകാശും എഡിറ്റിങ് കിരൺ വിജയുമാണ് നിർവഹിച്ചിരിക്കുന്നത്. 'ബട്ട൪ ഫ്ലൈ വിഷൻ'യൂട്യൂബ് ചാനലിലൂടെയാണ് ആൽബം േപ്രക്ഷകരുടെ മുന്നിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

