Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ജ്യ​ത്തെ 14.2...

രാ​ജ്യ​ത്തെ 14.2 ശ​ത​മാ​നം വി​ദേ​ശ പു​രു​ഷ​ന്മാ​രി​ൽ പു​ക​യി​ല ഉ​പ​യോ​ഗം

text_fields
bookmark_border
രാ​ജ്യ​ത്തെ 14.2 ശ​ത​മാ​നം വി​ദേ​ശ പു​രു​ഷ​ന്മാ​രി​ൽ പു​ക​യി​ല ഉ​പ​യോ​ഗം
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പു​രു​ഷ​ന്മാ​രാ​യ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം സ്വ​ദേ​ശി​ക​ളെ അ​പേ​ക്ഷി​ച്ച്​ വ​ള​രെ കൂ​ടു​ത​ൽ. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ്വ​ദേ​ശി പു​രു​ഷ​ന്മാ​രു​ടെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ്​ വി​ദേ​ശി പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണം. 14.2 ശ​ത​മാ​നം വി​ദേ​ശി പു​രു​ഷ​ന്മാ​ർ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ 6.3 ശ​ത​മാ​നം ഒ​മാ​നി പു​രു​ഷ​ന്മാ​ർ മാ​ത്ര​മാ​ണ്​ ഇ​വ​യു​ടെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പ​ക​ർ​ച്ചേ​ത​ര രോ​ഗ​ങ്ങ​ളെ കു​റി​ച്ചു​ള്ള ദേ​ശീ​യ ആ​രോ​ഗ്യ സ​ർ​വേ ഫ​ല​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ മൊ​ത്തം പു​രു​ഷ​ന്മാ​രി​ൽ 15.8 ശ​ത​മാ​നം പേ​ർ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും ഇ​ത്​ അ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ന്​ ഗു​രു​ത​ര​മാ​യ പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട്​ വ്യ​ക്​​ത​മാ​ക്കു​ന്നു. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ 8.5 ശ​ത​മാ​നം പേ​ർ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. സ്​​ത്രീ​ക​ളി​ൽ 0.5 ശ​ത​മാ​നം പേ​രും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.


ഒ​മാ​നി​ലെ മ​ര​ണ​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​ത്തോ​ളം പ​ക​രാ​ത്ത രോ​ഗ​ങ്ങ​ൾ​കൊ​ണ്ട്​ സം​ഭ​വി​ക്കു​ന്ന​താ​ണെ​ന്നും​ സ​ർ​വേ ഫ​ലം വെ​ളി​പ്പെ​ടു​ത്തു​ന്നു. ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത ഭ​ക്ഷ​ണ​രീ​തി, വ്യാ​യാ​മ​മി​ല്ലാ​യ്​​മ, പു​ക​യി​ല ഉ​പ​യോ​ഗം, മ​ദ്യ​പാ​നം, പൊ​ണ്ണ​ത്ത​ടി പോ​ലു​ള്ള ജൈ​വി​ക ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ആ​രോ​ഗ്യ​ത്തി​ന്​ ഭീ​ഷ​ണി. രാ​ജ്യ​ത്തെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി 2017ൽ ​പൊ​തു ആ​സൂ​ത്ര​ണ-​പ​ഠ​ന വ​കു​പ്പി​ലെ ഗ​വേ​ഷ​ണ കേ​ന്ദ്രം ന​ട​ത്തി​യ സ​ർ​വേ​യു​ടെ ഫ​ല​മാ​ണ്​ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ 9,045 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്ന്​ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യാ​യി​രു​ന്നു സ​ർ​വേ.


പ​ക​ർ​ച്ചേ​ത​ര രോ​ഗ​ങ്ങ​ൾ കാ​ര​ണ​മാ​യു​ള്ള ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന​തി​ന്​ ഒ​മാ​ൻ സ​ർ​ക്കാ​ർ ദേ​ശീ​യ ബ​ഹു മേ​ഖ​ല പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്​​ത​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഉ​ബൈ​ദ്​ അ​ൽ സ​ഇൗ​ദ്​ വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ കേ​ന്ദ്രം നി​ര​വ​ധി ദേ​ശീ​യ ആ​രോ​ഗ്യ സ​ർ​വേ​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 1990ലെ ​ശി​ശു ആ​രോ​ഗ്യ സ​ർ​വേ, 1995​െല ​ഒ​മാ​നി കു​ടും​ബ ആ​രോ​ഗ്യ സ​ർ​വേ, 2000ത്തി​ലെ ദേ​ശീ​യ ആ​രോ​ഗ്യ സ​ർ​വേ, 2008ലെ ​ആ​രോ​ഗ്യ സ​ർ​േ​വ വേ​ൾ​ഡ്​ ഇ​യ​ർ എ​ന്നി​വ ഇ​വ​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്. എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​യ ആ​രോ​ഗ്യ​ക​ര​മാ​യ സ​മൂ​ഹ നി​ർ​മി​തി​യാ​ണ്​ ദേ​ശീ​യ ആ​രോ​ഗ്യ സ​ർ​വേ​യു​ടെ പ്ര​ധാ​ന ഉ​ദ്ദേ​​ശ്യ​മെ​ന്നും ഡോ. ​അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഉ​ബൈ​ദ്​ അ​ൽ സ​ഇൗ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newspukayila upayogam
News Summary - pukayila upayogam-oman-oman news
Next Story