മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലെ ചരിത്രപരമായ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു. 'ഒമാൻ-ഇന്ത്യ സഹകരണം, കടലിലും ആകാശത്തും' എന്ന തലക്കെട്ടിലുള്ള പുസ്തകത്തിെൻറ പ്രകാശനം ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി അലി ബിൻ ഖൽഫാൻ അൽ ജാബ്രിയും ഇന്ത്യൻ അംബാസഡർ മുനുമഹാവറും ചേർന്നാണ് നിർവഹിച്ചത്. മറ്റു വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. ഒമാെൻറ അമ്പതാമത് ദേശീയ ദിനത്തിെൻറയും ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനത്തിെൻറയും ഭാഗമായാണ് പുസ്തകം പുറത്തിറക്കിയത്. അയ്യായിരം വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യ-ഒമാൻ ബന്ധത്തെക്കുറിച്ച് ഏറെ എഴുതാനുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച അംബാസഡർ മുനുമഹാവർ പറഞ്ഞു. ചരിത്രപരമായ ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള സഹകരണം, സാമ്പത്തിക-സുരക്ഷ സഹകരണം എന്നിങ്ങനെ നീളുന്നതാണ് ബന്ധം. 300ലധികം പേജുകളുള്ളതാണ് പുസ്തകം. ഇന്ത്യ-ഒമാൻ സഹകരണത്തിെൻറ വിവിധ ഘട്ടങ്ങളോട് നീതിപുലർത്തിയുള്ള രചന വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും അംബാസഡർ പറഞ്ഞു. ഒമാൻ ഒബ്സർവറിലെ സീനിയർ എഡിറ്റർ സാമുവൽ കുട്ടിയും സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ അസോ. പ്രഫസർ സന്ധ്യ റാവു മേത്തയും ചേർന്ന് രചിച്ച പുസ്തകം ഒമാൻ ഒബ്സർവറും ഇന്ത്യൻ എംബസിയും സംയുക്തമായാണ് പ്രസിദ്ധീകരിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2021 6:10 AM GMT Updated On
date_range 2021-09-28T11:41:19+05:30ഒമാൻ-ഇന്ത്യ ബന്ധം പുസ്തകം പ്രകാശനം ചെയ്തു
text_fieldscamera_alt
ഒമാൻ-ഇന്ത്യ ബന്ധത്തെക്കുറിച്ചുള്ള പുസ്തകത്തിെൻറ പ്രകാശന ചടങ്ങിൽനിന്ന്
Next Story