ഒമാനിൽ പൊതുഗതാഗത സംവിധാനം സെപ്റ്റംബർ 27ന് പുനരാരംഭിക്കും
text_fields
മസ്കത്ത്: ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബർ 27 മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വാർത്താ വിനിമയ വിവര സാേങ്കതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്നാണ് മന്ത്രാലയം ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമെടുത്തത്.
ഇൻറർസിറ്റി സർവീസുകളായിരിക്കും സെപ്റ്റംബർ 27 മുതൽ ആരംഭിക്കുക. മസ്കത്ത് നഗരത്തിലെ സർവീസുകൾ ഒക്ടോബർ നാല് മുതലും സലാല നഗരത്തിലേത് ഒക്ടോബർ 18 മുതലും ആരംഭിക്കും. സുഹാറിലെ സർവീസുകൾ സംബന്ധിച്ച അറിയിപ്പ് പിന്നീട് നൽകുമെന്നും അധികൃതർ അറിയിച്ചു.
ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിക്കും. ബസുകൾ സർവീസ് തുടങ്ങുേമ്പാഴും അവസാനിക്കുേമ്പാഴും രോഗാണുമുക്തമാക്കും. ഇൻറർസിറ്റി യാത്രക്കാരുടെ താപനില പപരിശോധിക്കുകയും ചെയ്യും. ബസ് യാത്രയിൽ ഉടനീളം എല്ലാവരും മുഖാവരണം ധരിക്കണം. ഇതോടൊപ്പം ബസിനുള്ളിൽ ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കുകയും ചെയ്യും.

