പൊതുഅവധി: മുവാസലാത്തിനെ ആശ്രയിച്ചത് 71,000ത്തിലേറെ യാത്രക്കാർ
text_fieldsമസ്കത്ത്: പൊതുഗതാഗതം ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ദേശീയദിനാഘോത്തോടനുബന്ധിച്ചുള്ള പൊതു അവധിയിൽ മുവാസലാത്ത് സര്‍വിസുകളെ ആശ്രയിച്ചത് 71,000ത്തിലേറെ യാത്രക്കാരാണ്. 65,400ത്തിലധികം പേര് ബസിലും 5,900ത്തിലധികം പേര് ഫെറിയിലും ആണ് യത്ര ചെയ്തതെന്ന് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു.
നവംബര്‍ 22ന് മാത്രം 14,400ത്തിലധികം യാത്രക്കാരാണ് ബസ് സര്‍വിസിനെ ആശ്രയിച്ചത്. അവരില്‍ 7,500 പേര് റൂവി-മസ്കത്ത് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്- മബേല റൂട്ടില്‍ യാത്ര ചെയ്തവരാണ്. മുവാസലാത്തിന്റെ ഫെറി സര്‍വിസുകളില്‍ ഇക്കാലയളവില്‍ 1,217 വാഹനങ്ങള്‍ കടത്തി. ആകെ 345.7 ടണ്‍ ചരക്ക് നീക്കി. ശന്നാഹ്-മസീറ റൂട്ടില്‍ മാത്രം 1,700ലധികം യാത്രക്കാരാണ് സഞ്ചരിച്ചത്.

