പി.ടി.കെ. ഷമീർ ഇന്ത്യൻ സ്കൂൾ ഭരണസമിതി വൈസ് ചെയർമാൻ
text_fieldsപി.ടി. കെ. ഷമീർ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ (ബി.ഒ.ഡി) വൈസ് ചെയർമാനായി മലയാളിയായ പി.ടി. കെ. ഷമീറിനെ നിയമിച്ചു. അശ്വിൻ സച്ചിൻ സാവരിക്കാർ ആണ് ഫിനാൻഷ്യൽ ഡയറക്ടർ. കഴിഞ്ഞ ദിവസം ചേർന്ന ഇന്ത്യൻ സ്കൂൾ ഭരണസമിതി യോഗമാണ് ഇരുവരെയും നിയമിച്ചത്. ഓരോ സ്കൂളിന്റെയും ചുമതലയുള്ള ഡയറക്ടർമാരെ ഏപ്രിൽ 15ന് ചേരുന്ന യോഗത്തിൽ തിരഞ്ഞെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 21 ഇന്ത്യൻ സ്കൂളുകളെ നിയന്ത്രിക്കുന്ന ഭരണസമിതിയുടെ കാലാവധി രണ്ട് വർഷമാണ്. മാർച്ച് 20ന് നടന്ന തെരഞ്ഞെടുപ്പിൽ ഭരണസമിതിയുടെ പുതിയ ചെയർമാനായി ശിവകുമാർ മാണിക്കം വിജയിച്ചിരുന്നു. 15 പേരാണ് സ്കൂൾ ബി.ഒ.ഡി അംഗങ്ങളായി ഉണ്ടാവുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

