Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രൗ​ഢ​മാ​യി ഇ​ന്ത്യ​ൻ...

പ്രൗ​ഢ​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ബ്രി കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേ​ഷ​ൻ

text_fields
bookmark_border
പ്രൗ​ഢ​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ബ്രി കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേ​ഷ​ൻ
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ബ്രി കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേ​ഷ​ൻ ച​ട​ങ്ങി​ൽ​നി​ന്ന് 

ഇ​ബ്രി: ‘മാ​ന​വി​ക​ത​യെ നേ​ർ​വ​ഴി​യി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള ദീ​പ​ങ്ങ​ളാ​കു​ക’ എ​ന്ന ത​ല​​ക്കെ​ട്ടി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ബ്രി​യി​ൽ​നി​ന്ന് കി​ന്റ​ർ ഗാ​ർ​ട്ട​ൻ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി സം​ഘ​ടി​പ്പി​ച്ചു.

അ​ധ്യാ​പ​ക​ർ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ബ്രി കി​ന്റ​ർ​ഗാ​ർ​ട്ട​ൻ മു​ൻ സൂ​പ്പ​ർ​വൈ​സ​ർ മെ​ഹ്‌​നാ​സ് ഹം​ദാ​നി ബ​ഹ്റാം

മു​ഖ്യാ​തി​ഥി​യാ​യി. ഒ​മാ​ന്റെ​യും, ഇ​ന്ത്യ​യു​ടെ​യും ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തി​നു​ശേ​ഷം സ്കൂ​ൾ കോ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടെ ച​ട​ങ്ങി​ന് തു​ട​ക്ക​മാ​യി. മു​ഖ്യാ​തി​ഥി​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ളും പ്രി​ൻ​സി​പ്പ​ലും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ന​വീ​ൻ വി​ജ​യ​കു​മാ​ർ ച​ട​ങ്ങി​ന് ആ​ശം​സ നേ​ർ​ന്നു. വി​നീ​ത ര​ഞ്ജി​ത്ത്, ജെ​ൻ​സി ശാ​ന്തി​ക​ല എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ദ​സ്സി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ ആ​ന​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ പ​ഠ​ന​കാ​ല ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ക്കു​ക​യും അ​ധ്യാ​പ​ക​ർ​ക്ക് ആ​ദ​ര​വ് നേ​ർ​ന്ന് മ​നോ​ഹ​ര​മാ​യ ഗാ​നം ആ​ല​പി​ക്കു​ക​യും ചെ​യ്ത​ത് സ​ദ​സ്യ​ർ​ക്ക് ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​യി . കു​രു​ന്നു​ക​ളു​ടെ നൃ​ത്താ​വി​ഷ്കാ​രം, കി​ന്റ​ർ ഗാ​ർ​ട്ട​ൻ അ​ധ്യാ​പി​ക​മാ​രും, സൂ​പ്പ​ർ​വൈ​സ​റും ചേ​ർ​ന്ന് ആ​ല​പി​ച്ച ക​രോ​ൾ ഗാ​ന​വും ച​ട​ങ്ങി​ന് മാ​റ്റു കൂ​ട്ടി.

കി​ന്റ​ർ​ഗാ​ർ​ട്ട​ൻ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ ബി​രു​ദ​ദാ​ന ഗൗ​ണു​ക​ളും, തൊ​പ്പി​ക​ളും ധ​രി​ച്ച് മു​ഖ്യാ​തി​ഥി​യി​ൽ​നി​ന്ന് കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ഡി​പ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ വി. ​എ​സ്. സു​രേ​ഷ്, സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഖ്യാ​തി​ഥി​ക്കു​ള്ള ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ണ്ണി മാ​ത്യു, അ​ഡീ​ഷ​ന​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി​ജ​യ​കു​മാ​ർ ഡൊ​മി​നി​ക്, സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ളാ​യ ശ​ബ്നം ബീ​ഗം, ഫൈ​സ​ൽ ഷം​സു​ദ്ദീ​ൻ, ഫെ​സ്‍ലി​ൻ അ​നീ​ഷ് മോ​ൻ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, മ​റ്റ് വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​ശ​സ്ത​രാ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സു​ബി മാ​ത്യു സ്വാ​ഗ​ത​വും കി​ന്റ​ർ​ഗാ​ർ​ട്ട​ൻ സൂ​പ്പ​ർ​വൈ​സ​ർ പ്രി​യ പ്ര​ഭാ​ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Proudly Indian School Ibri Kindergarten Graduation
Next Story