നിസ്വ നൂറുൽഹുദ മദ്റസക്ക് അഭിമാനനേട്ടം
text_fieldsസഫ ഹനീഫ്, മുഹമ്മദ് രിഫാദ്, നജാദ് നൗഷാദ്, മർവ ഹനീഫ്
നിസ്വ: സമസ്ത പൊതു പരീക്ഷയിൽ നിസ്വ നൂറുൽ ഹുദ മദ്റസ 5,7,10, ക്ലാസുകളിലെ പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. തുടക്കകാലം മുതൽ പൊതുപരീക്ഷ എഴുതിയ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ചാണ് മദ്റസ മുന്നേറുന്നത്. ഈ വർഷം പരീക്ഷ എഴുതിയ പത്താം ക്ലാസ് വിദ്യാർഥിനി സഫ ഹനീഫ് 400 ൽ 396 മാർക്കുകളോടെ ടോപ് പ്ലസ് നേടി മസ്കത്ത് റേഞ്ചിൽ തന്നെ ഒന്നാം സ്ഥാനം നേടി. ഏഴാം ക്ലാസിൽ നിന്നും മർവ ഹനീഫ്, നജാദ് നൗഷാദ്, അഞ്ചാം ക്ലാസിൽ നിന്ന് മുഹമ്മദ് റിഫാദ് എന്നിവർ ഡിസ്റ്റിങ്ഷനോടെ ഉന്നത വിജയം നേടി.
ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെയും അധ്യാപകരെയും മാനേജ്മെൻറ് കമ്മിറ്റി അനുമോദിച്ചു. എ.കെ. മുഹമ്മദ് അനസ് മുസ്ലിയാർ, അഷ്റഫ് മുസ്ലിയാർ, മാനേജ്മെൻറ് കമ്മിറ്റിയംഗങ്ങളായ അബ്ദുൽ റഷീദ് ഹാജി, നൗഷാദ് കാക്കേരി, അബ്ദുൽ ഖാദർ അറബ് വേൾഡ്, വി.വി. അമീർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

