ഇബ്രിയില്‍ നബിദിനാഘോഷം
text_fieldsഔഖാഫ്, മതകാര്യ മന്ത്രാലയത്തിന് കീഴിൽ ഇബ്രിയിൽ നടന്ന നബിദിനാഘോഷം
മസ്കത്ത്: ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന് കീഴില്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. അല്‍ മുഹല്ലബ് ഇബ്നു അബി സുഫ്ര ഹാളില്‍ ഗവര്‍ണര്‍ നജീബ് ബിന്‍ അലി അല്‍ റവാസിന്റെ നേതൃത്വത്തില്‍ ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി അഹമ്മദ് ബിന്‍ സാലിഹ് അല്‍ റാശിദിയുടെയും ഇബ്രി വാലി ശൈഖ് ഡോ. സഈദ് ബിന്‍ ഹുമൈദ് അല്‍ ഹര്ത്തിയുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മുഹമ്മദ് നബിയുടെ ജീവിതം, ധാര്‍മികത, അധ്യാപനങ്ങള്‍ എന്നിവയെ ഉയര്‍ത്തിക്കാട്ടിയുള്ള പരിപാടി ഖാരിഅ് സൈഫ് ബിന്‍ അലി അല്‍ മുഖ്ബലിയുടെ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ചു. പ്രവാചകന് കൈമാറിയ ധാര്‍മികതയെക്കുറിച്ചുള്ള ദൃശ്യ പ്രദര്‍ശനവും അരങ്ങേറി. തുടര്‍ന്ന് ‘പ്രിയപ്പെട്ടവരുടെ ജനനം’ എന്ന പേരില്‍ മറ്റൊരു ദൃശ്യ പ്രദര്‍ശനവും നടന്നു. അഹമ്മദ് ബിന്‍ സാലിം അല്‍ കല്ബാനിയുടെ ഒരു കവിതയും അദ്നാന് ബിന്‍ മുഹമ്മദ് അല്‍ മബ്സാലി അവതരിപ്പിച്ച ഇസ്ലാമിക നഅ്തും ചടങ്ങില്‍ ശ്രദ്ധേയമായി. മുഹമ്മദ് നബിയുടെ ഉദാത്തമായ ധാര്‍മികത, തന്റെ രാഷ്ട്രത്തോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ, കാരുണ്യം, അവരോടുള്ള അദ്ദേഹത്തിന്റെ കരുതല്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന വാസില്‍ ബാന്‍ഡിന്റെ വിഡിയോ ക്ലിപ്പ് അവതരണത്തോടെയാണ് ചടങ്ങ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

