സാമൂഹികക്ഷേമ പദ്ധതികളിൽനിന്ന് സഹായം സ്വീകരിച്ച സ്ത്രീകളുടെ എണ്ണം കുറഞ്ഞു
text_fieldsമസ്കത്ത്: സാമൂഹികക്ഷേമ പദ്ധതികളിൽനിന്ന് സഹായം സ്വീകരിച്ച സ്ത്രീകളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ. ഭർത്താക്കൻമാരാൽ ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് സഹായം തേടിയ സ്ത്രീകളുടെ എണ്ണത്തിൽ 25.7 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. സഹായം ആവശ്യമായ വിധവകളുടെ എണ്ണത്തിൽ 447 പേരുടെ കുറവുണ്ടായതായും ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ സോഷ്യൽ വെൽഫെയർ റിപ്പോർട്ട് പറയുന്നു. വൈകല്യമുള്ളവരാണ് സഹായം ലഭിച്ചവരുടെ പട്ടികയിൽ ഒന്നാമത്. പ്രായമേറിയവർ, വിവാഹമോചിതകളായ സ്ത്രീകൾ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വിവാഹമോചിതരായ സ്ത്രീകൾക്കായി 1,26,84,245 റിയാലാണ് നൽകിയതെന്ന് വെൽഫെയർ റിപ്പോർട്ട് പറയുന്നു.
60 വയസ്സ് തികയുന്നതിന് മുമ്പ് ഭർത്താവ് മരണപ്പെടുകയും ജീവിക്കാൻ ആവശ്യത്തിന് വരുമാനമില്ലാത്തതുമായ സ്ത്രീകളെയാണ് സാമൂഹികക്ഷേമ മന്ത്രാലയം വിധവകളുടെ പട്ടികയിൽ ഗണിക്കുകയുള്ളൂ. ഇത്തരത്തിലും 6165 പേർക്കായി കഴിഞ്ഞ വർഷം 1,00,80,785 റിയാൽ ചെലവഴിച്ചതായി റിപ്പോർട്ട് പറയുന്നു. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം 179 ആണ്. ഒരു വർഷത്തിന് മുകളിലായി ഭർത്താവിനെ കുറിച്ച് ഒരു വിവരവുമില്ലാത്ത സ്ത്രീകളെയാണ് ഇൗ പട്ടികയിൽ പെടുത്തുക. ഇവർക്കായി 3,38,309 റിയാലാണ് കഴിഞ്ഞ വർഷം വകയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
