ഖുറം കൊമേഴ്സ്യൽ ഡിസ്ട്രിക്ടിന്റെ പ്രതാപം വീണ്ടെടുക്കാൻ പദ്ധതിയൊരുങ്ങുന്നു
text_fieldsമസ്കത്ത് ഗവർണർ സയ്യിദ് സഊദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം
സ്കത്ത്: ഖുറം കൊമേഴ്സ്യൽ ഡിസ്ട്രിക്ടിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ മസ്കത്ത് ഗവർണറേറ്റ് പദ്ധതി ഒരുക്കുന്നു. സ്ട്രിക്ടിനെ മികച്ച ഷോപ്പിങ് കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട് മസ്കത്ത് ഗവർണർ സയ്യിദ് സഊദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഷോപ്പിങ്, വിനോദ ആവശ്യങ്ങൾ, അനുബന്ധ സേവനങ്ങൾ, സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്തു. യോഗത്തിൽ ഖുറം കൊമേഴ്സ്യൽ ഡിസ്ട്രിക്ടിലെ റിയൽ എസ്റ്റേറ്റ്, വാണിജ്യ കേന്ദ്രങ്ങളുടെ ഉടമകളുമായി മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി ചർച്ച നടത്തി. മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി പങ്കെടുത്തു.
ഖുറം കൊമേഴ്സ്യൽ ഡിസ്ട്രിക്ട് വികസന പദ്ധതിയുടെ രൂപരേഖ
1980കളുടെ തുടക്കം മുതൽ നഗരത്തിലെ ജനപ്രിയ ഷോപ്പിങ് കേന്ദ്രമായിരുന്നു ഖുറം കൊമേഴ്സ്യൽ ഡിസ്ട്രിക്ട്. അതിന്റെ ഊർജസ്വലത പൂർണമായും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ആധുനിക ലാൻഡ്സ്കേപ്പിങ്, നടപ്പാത, ലൈറ്റിങ്, പുത്തൻ വാണിജ്യ അവസരങ്ങൾ നൽകുന്ന പുതിയ ഇടങ്ങൾ കൂട്ടിച്ചേർക്കുക, പ്രത്യേകിച്ച് ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് റീട്ടെയിൽ വ്യാപാരം, ഭക്ഷണം, കഫേകൾ, വിനോദ സേവനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സാമ്പത്തിക, സാമൂഹിക, ടൂറിസം നേട്ടങ്ങളും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

