നിരോധിത ഔഷധങ്ങളുടെ വിൽപന; 1,300 റിയാൽ പിഴ ചുമത്തി
text_fieldsപിടികൂടിയ നിരോധിത ഔഷധ ഉൽപനങ്ങൾ
മസ്കത്ത്: നിരോധിത ഔഷധങ്ങൾ വിറ്റ ദാഖിലിയ ഗവർണറേറ്റിലെ വാണിജ്യസ്ഥാപനത്തിനെതിരെ നടപടിയുമായി അധികൃതർ. 1,500ലധികം നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും 1,300 റിയാൽ പിഴ ചുമത്തുകയും ചെയ്തു. ഗവർണറേറ്റിലെ പ്രാദേശിക വിപണികളിൽ അതോറിറ്റി നടത്തിയ ഫീൽഡ് സന്ദർശനത്തിനിടെയാണ് നിയമലംഘനം കണ്ടെത്തിയതെന്ന് സി.പി.എയുടെ പ്രസ്താവനയിൽ പറഞ്ഞു. ‘റോയൽ ഹണി’, ‘ഇറ്റുമാക്സ്’, ‘സിനിമാ ഷാംപൂ’പോലുള്ള ഉൽപനങ്ങളാണ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നത്. അംഗീകൃത സ്പെസിഫിക്കേഷനുകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് വ്യാപാരികൾ ഉറപ്പാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

