പൊതുപരിപാടി പരാജയപ്പെടുത്താൻ ബോധപൂർവശ്രമം നടന്നതായി ആരോപണം
text_fieldsമസ്കത്ത്: സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ഞായറാഴ്ച നടന്ന മോദിയുടെ പൊതുപരിപാടി പരാജയപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടന്നതായി ആരോപണം. രാഷ്ട്രീയമായി കണ്ട് പരിപാടിയിൽനിന്ന് ആളുകൾ മാറിനിന്നതായാണ് ആക്ഷേപം. പരിപാടിക്കായി ഒാൺലൈൻ രജിസ്ട്രേഷനാണ് നടന്നത്. ഒാൺലൈനിൽ രജിസ്റ്റർ ചെയ്ത ശേഷം കോൺഗ്രസ്, സി.പി.എം അനുഭാവികൾ പാസ് വാങ്ങാനെത്തിയില്ലെന്നാണ് ബി.ജെ.പി അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിക്കുന്നത്. പ്രിൻറ് ചെയ്തതിൽ രണ്ടായിരത്തിലധികം പാസുകൾ ബാക്കിവന്നതായും വിവരമുണ്ട്. രണ്ടുമണിക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചപ്പോൾത്തന്നെ എല്ലാ ഗേറ്റിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. വൈകീട്ട് മൂന്നോടെ തിരക്ക് കുറയുകയും നാലോടെ നിലക്കുകയും ചെയ്തു. ഈ സമയത്ത് അമ്പതുശതമാനം ആളുകൾ പോലും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല. വൈകാതെ തന്നെ കലാപരിപാടികളും ആരംഭിച്ചു. ഒരുമണിക്കൂർ വൈകി ഏഴുമണിയോടെയെത്തിയ മോദി വിവിധ ഭാഷകളിൽ നമസ്കാരം പറഞ്ഞാണ് പ്രസംഗത്തിന് തുടക്കമിട്ടത്. തുടക്കത്തിൽ മോദിയുടെ വാക്കുകളെ ആരവത്തോടെ സ്വീകരിച്ച ആളുകളുടെ ആവേശം ക്രമേണ ചോർന്നുപോയി.
ഒറ്റപ്പെട്ട പ്രതിഷേധ പ്ലക്കാർഡുകളും ഗാലറിയിൽ കണ്ടു. എല്ലാ വിധ വിവേചനങ്ങളും അവസാനിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ച് വികസനം കൊണ്ടുവരൂ എന്നാണ് ഇംഗ്ലീഷിലുള്ള പ്ലക്കാർഡിൽ എഴുതിയിരുന്നത്. രണ്ടുമണിക്ക് സ്റ്റേഡിയത്തിൽ കയറിയവർ കരുതിയത് ആറുമണിക്ക് ആരംഭിച്ച് ഏഴിന് അവസാനിക്കുമെന്നാണ്. സാധാരണ ഗാലറിയിൽ സാമാന്യം നല്ല ചൂടുണ്ടായിരുന്നു.
പരിപാടി തുടങ്ങിയപ്പോഴേക്കും മിക്കവാറും എല്ലാവരും ക്ഷീണിതർ ആയി. ഏറെ നീണ്ട പ്രസംഗം അവസാനിച്ചത് എട്ടുമണിക്ക് ശേഷവും. ഇന്ത്യ-ഒമാൻ ബന്ധത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി വൈകാതെ രാഷ്ട്രീയ പ്രസംഗത്തിലേക്ക് വഴിമാറി. കാലങ്ങളായി മോദി പറയുന്ന പാചക വാതക കണക്ഷൻ, ഇൻഷുറൻസ്, ബുള്ളറ്റ് ട്രെയിൻ എന്നിവയല്ലാതെ കാര്യമായി ഒന്നും പ്രസംഗത്തിൽ ഉണ്ടായിരുന്നില്ല. പ്രവാസികൾക്കായി ഒരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. പാസ് വാങ്ങിയ ശേഷം പരിപാടിക്ക് വരാതിരുന്നവരുമുണ്ട്. ഒമാനിലെ പ്രവാസികളുടെ ഒൗദ്യോഗികകൂട്ടായ്മയായ ഇന്ത്യൻ സോഷ്യൽക്ലബിെൻറ പിഴവാണ് കാരണമെന്നും പ്രധാനമന്ത്രിയുടെ പരിപാടിക്ക് ആളെക്കൂട്ടാൻ കഴിയാത്ത ക്ലബ് പിരിച്ചുവിടണമെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടു. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ ദൗർഭാഗ്യകരമാണെന്ന് സോഷ്യൽക്ലബ് ഭാരവാഹി പറഞ്ഞു. ഏഴായിരത്തോളം അംഗങ്ങളാണ് വിവിധ വിഭാഗങ്ങളിലായി സോഷ്യൽക്ലബിന് ഉള്ളത്. രജിസ്ട്രേഷനിൽ സഹകരിക്കുക മാത്രമാണ് ചെയ്തത്. പരിപാടിയുടെ നടത്തിപ്പിെൻറ ഒരു ചുമതലയും തങ്ങൾക്കുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പ്രവൃത്തിദിനമായതിെൻറ ബുദ്ധിമുട്ട് മൂലമാകാം പങ്കാളിത്തം കുറഞ്ഞതെന്ന് പറഞ്ഞ് ആശ്വസിക്കുന്നവരുണ്ട്. എന്നാൽ, മാസങ്ങൾക്ക് മുമ്പ് പരിപാടി തീരുമാനിച്ചപ്പോൾ പ്രവൃത്തിദിനത്തെക്കുറിച്ച് ഒാർത്തിരുന്നില്ലേയെന്നാണ് മറുപക്ഷത്തിെൻറ ചോദ്യം. എന്തായാലും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ പൊതുപരിപാടി ജനപങ്കാളിത്തമില്ലാതെ പരാജയമായി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.