Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രോ​ഫി​നാ​ൽ...

പ്രോ​ഫി​നാ​ൽ മ​രു​ന്ന്​ വി​പ​ണി​യി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ച്ചു

text_fields
bookmark_border
പ്രോ​ഫി​നാ​ൽ മ​രു​ന്ന്​ വി​പ​ണി​യി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഗ​ൾ​ഫ്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഇ​ൻ​ഡ​സ്​​ട്രീ​സ് (ജു​ൾ​ഫ​ർ) നി​ർ​മി​ച്ച പ്രോ​ഫി​നാ​ൽ പീ​ഡി​യാ​ട്രി​ക്​ സ​സ്​​പെ​ൻ​ഷ​ൻ മ​രു​ന്ന്​ വി​പ​ണി​യി​ൽ നി​ന്ന്​ പി​ൻ​വ​ലി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​ഫ​യേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്ക്​ പ​നി കു​റ​യു​ന്ന​തി​നും വേ​ദ​ന മാ​റു​ന്ന​തി​നും മ​റ്റു​മാ​യി ന​ൽ​കു​ന്ന മ​രു​ന്നാ​ണി​ത്.

സ​ജീ​വ ഘ​ട​ക​ത്തി​െൻറ പ​രി​ധി​യാ​ണ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യ ആ​ദ്യ​ത്തെ കാ​ര്യം. ഇ​തോ​ടൊ​പ്പം മ​രു​ന്നി​െൻറ അ​ലി​യാ​ത്ത ഭാ​ഗ​ങ്ങ​ൾ കു​പ്പി​യു​ടെ അ​രി​കു​ക​ളി​ൽ അ​ടി​യു​ന്നു​മു​ണ്ട്. കു​ല​ു​ക്കി​യാ​ലും ഇ​വ അ​ലി​ഞ്ഞു​പോ​കാ​ത്ത​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ മ​രു​ന്ന്​ വി​പ​ണി​യി​ൽ നി​ന്ന്​ പി​ൻ​വ​ലി​ച്ച​ത്. എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മ​രു​ന്നു​ക​ൾ തി​രി​ച്ചെ​ടു​ക്കാ​ൻ മ​ന്ത്രാ​ല​യം നി​ർ​മാ​താ​ക്ക​ളു​ടെ പ്രാ​ദേ​ശി​ക ഏ​ജ​ൻ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി. മ​റ്റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും സ​മാ​ന​മാ​യ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​െൻറ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Profinal
Next Story