സാധനങ്ങളുടെ തൂക്കത്തിൽ കൃത്രിമം നടത്തരുത്
text_fieldsമസ്കത്ത്: സാധനങ്ങളുടെ തൂക്കത്തിൽ കൃത്രിമത്വം കാണിക്കരുതെന്ന് ഉപഭോക്തൃ സംര ക്ഷണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പാക്കറ്റിലാക്കി വരുന്ന ഉത്പന്നങ്ങൾക്കെതിരെ യാണ് ഇത്തരം പരാതികൾ പ്രധാനമായി ഉയരുന്നത്. ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിൽപ ന നടത്തുേമ്പാൾ ഇത്തരം കൃത്രിമത്വങ്ങൾക്ക് മുതിരുന്നവർക്കെതിരെ നിലവിലുള്ള നിയമപ്രകാരം കർശന നടപടിയെടുക്കുമെന്നും അതോറിറ്റി വക്താവ് അറിയിച്ചു.
സൂപ്പർമാർക്കറ്റിൽ നിന്ന് സാധനം വാങ്ങിയ ഉപഭോക്താവിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഒരു റിയാലിന് 800 ഗ്രാം വെളുത്തുള്ളിയുടെ ബാഗാണ് ഇദ്ദേഹം വാങ്ങിയത്. എന്നാൽ കടയിൽ തൂക്കിയപ്പോൾ തുക്കത്തിൽ വ്യത്യാസം കണ്ടു. തുടർന്നാണ് ഉപഭോക്താവ് അതോറിറ്റിയെ സമീപിച്ചത്. പരിശോധനയിൽ ഇവിടത്തെ വെയിങ് മെഷീെൻറ തകരാറ് ആണ് പ്രശ്നമെന്ന് കണ്ടെത്തി. മെഷീെൻറ കൃത്യത ഉറപ്പാേക്കണ്ട കാലപരിധി കഴിഞ്ഞതിനെ തുടർന്ന് നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കടയിൽ നിന്നുള്ള മറ്റ് സാമ്പിളുകൾ തൂക്കിനോക്കിയപ്പോഴും വ്യത്യാസം കണ്ടു.
ഇതേ തുടർന്ന് ഉപഭോക്തൃ നിയമത്തിെൻറ 19, 20 വകുപ്പുകളുടെ ലംഘനം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതോറിറ്റി വക്താവ് പറഞ്ഞു. ഉപഭോക്താവിന് നഷ്ടപരിഹാരം നൽകുകയും കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണമെന്ന് അതോറിറ്റി അറിയിച്ചു. വിതരണക്കാർ നിയമലംഘനം ഒഴിവാക്കാൻ ഉപഭോക്തൃ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
