മേഖലയിലെ സംഭവവികാസങ്ങൾ; ഒമാൻ-ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു
text_fieldsഒമാൻ വിദേശകാര്യ മന്ത്രി
സയ്യിദ് ബദർ ഹമദ് അൽ
ബുസൈദി
മസ്കത്ത്: മേഖലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിച്ചു.
ഇസ്രായേൽ ആക്രമണത്തെ അപലപിച്ച ബദർ, രാജ്യങ്ങളുടെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഏതൊരു പ്രവർത്തനത്തെയും സുൽത്താനേറ്റ് നിരസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും പിരിമുറുക്കവും വർധനയും തടയുന്നതിനും മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സംഭാഷണവും നയതന്ത്ര സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിൽ സമാധാനവും ഐക്യവും കൈവരിക്കാൻ ഒമാൻ നടത്തുന്ന നയതന്ത്രശ്രമങ്ങളെ പ്രകീർത്തിച്ച് ഒമാന് ഡോ. അബ്ബാസ് അരാഗ്ചി അഭിനന്ദനം അറിയിക്കുകയും ചെയ്തു.
സംഘർഷങ്ങൾ വ്യാപിക്കുന്നത് തടയുന്നതിനും മേഖലയിലെ തർക്കങ്ങളുടെ കാരണങ്ങൾ പരിഹരിക്കുന്നതിന് സഹകരണം ശക്തമാക്കുന്നതിനും സംയുക്ത സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇറാന്റെ വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

